● വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട്
പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
● ബെംഗളുരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ആസൂത്രകരായ
രണ്ടുപോര്‍ ബംഗാളില്‍ എന്‍ഐഎയുടെ പിടിയിലായി. പശ്ചിമബംഗാളിലെ കിഴക്കന്‍
മിഡ്ണാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
● ഹൈക്കോടതിയുടെ അനുകൂലവിധിക്കു പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച സഹകരണ ചന്ത ജനകീയമാകുന്നു. തെരഞ്ഞെടുത്ത 86 സൊസൈറ്റിയിലും ത്രിവേണി സൂപ്പർമാർക്കറ്റുകളിലുമാണ് ചന്ത തുടങ്ങിയത്.
● ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍
പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. അടുത്ത 48
മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെതിരെ ഇറാന്‍ നേരിട്ട് ആക്രമണം നടത്താന്‍
സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നിര്‍ദേശം.
● വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്ത് ഇറാന്‍ പിന്തുണയുള്ള ഭീകര
സംഘടനയായ ഹിസ്ബുല്ല. തെക്കന്‍ ലെബനനില്‍ ഇസ്രയേലി സേന നടത്തിയ
ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്വം
ഏറ്റെടുത്ത് ഹിസ്ബുല്ല പ്രസ്താവിച്ചു.
● 34 കോടി രൂപ കണ്ടെത്തിയതോടെ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക്
സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. പണം സമാഹരിച്ച കാര്യം
സൗദി കുടുംബത്തെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു.