കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മലപ്പുറം തലപ്പാറയില്‍ അപകടത്തിൽ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം, നിരവധിപേർക്ക് പരിക്ക്.. #MalapuramBusAccident
By
Open Source Publishing Network
on
ഏപ്രിൽ 13, 2024