ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 11 ഏപ്രിൽ 2024 #NewsHeadlines

● ചന്ദ്രയാന്‍ നാലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതിലൂടെ രാജ്യത്തിന്റെ ചന്ദ്രനെ കുറിച്ചുള്ള പര്യവേക്ഷണം മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.

● ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇഡി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സുപ്രീംകോടതിയിൽ.

● ഐഫോണ്‍ അടക്കം സുരക്ഷിതമാക്കിയ ഉപകരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സോഫ്റ്റ്‌വേര്‍ കമ്പനിയുടെ സഹായം തേടിയവരുടെ പട്ടികയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡ‍യറക്ടറേറ്റ്(ഇഡി) എന്ന് റിപ്പോർട്ട്.

● ലോകത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. പ്രതിദിനം 3500 ഹെപ്പറ്റൈറ്റിസ് ബാധിതര്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. ചൈനയാണ് ഒന്നാമത്. പോര്‍ച്ചുഗലില്‍ ആഗോള ഹെപ്പറ്റൈറ്റിസ് ഉച്ചകോടി നടക്കാനിരിക്കെയാണ് ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

● ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. പട്ടേല്‍ നഗര്‍ എംഎല്‍എ ആയ ആനന്ദ് സാമൂഹ്യ ക്ഷേമ, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. അഴിമതിവിരുദ്ധ പാര്‍ട്ടിയായി ഉയര്‍ന്നു വന്ന എഎപി ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിയെന്ന് രാജ്കുമാര്‍ ആനന്ദ് ആരോപിച്ചു.

● ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. രാജിക്കു പിന്നില്‍ ബിജെപി സമ്മര്‍ദമെന്ന് എഎപി ആരോപിച്ചു.
പട്ടേല്‍ നഗര്‍ എംഎല്‍എ ആയ ആനന്ദ് സാമൂഹ്യ ക്ഷേമ, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. അഴിമതിവിരുദ്ധ പാര്‍ട്ടിയായി ഉയര്‍ന്നു വന്ന എഎപി ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിയെന്ന് രാജ്കുമാര്‍ ആനന്ദ് ആരോപിച്ചു.

● കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.