ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 05 മാർച്ച് 2024 #NewsHeadlines

• പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു.

• ഇനി മുതല്‍ നിര്‍മ്മിതബുദ്ധി പ്ലാറ്റ്ഫോമുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടണമെന്ന ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം വിവാദത്തിൽ.

• റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

• പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡി.എന്‍.എ. ഫലം പോലീസിന് ലഭിച്ചു. കുട്ടി ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടേതെന്ന് സ്ഥിരീകരിച്ചു. കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് ശിശു ക്ഷേമസമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

• സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളത്തിന് ക്വാര്‍ട്ടര്‍ പോരാട്ടം. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ന് രാത്രി ഏഴ് മണിക്ക് യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം.