ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 04 മാർച്ച് 2024 #NewsHeadlines

• എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ ആണ് പരീക്ഷ എഴുതുക. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകളും ഇന്ന് ആണ് തുടങ്ങുക.ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക.രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് ആണ് പരീക്ഷ അവസാനിക്കുക.

• സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടിൽനിന്ന്‌ പിൻവലിക്കുന്നതിൽ നേരിട്ട സാങ്കേതിക തകരാറുകൾ നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററിന്റെ (എൻഐസി) സഹായത്തോടെ  പരിഹരിച്ചു. തിങ്കൾമുതൽ ജീവനക്കാർക്ക്‌ ശമ്പളം പിൻവലിക്കാൻ കഴിയുമെന്നാണ്‌ ധനവകുപ്പ്‌ നൽകുന്ന സൂചന.

• 2015 മുതല്‍ 2023 വരെയുള്ള ഒമ്പത് സാമ്പത്തിക വര്‍ഷങ്ങളിലായി പൊതുമേഖലാബാങ്കുകള്‍ എഴുതിത്തള്ളിയത് 10.42 ലക്ഷം കോടി രൂപ. ഇതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണെന്നും ഏറ്റവും പുതിയ വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.

• തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ കബീർ എന്ന 
ഹസൻ ആണ് പ്രതി. കൊല്ലത്തുനിന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. പിടിയിലായത് അലഞ്ഞു തിരിഞ്ഞു നടന്ന ആളാണ് എന്ന് പൊലീസ് അറിയിച്ചു.

• പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയില്‍ തങ്ങി സമരം തുടരുന്ന കര്‍ഷകര്‍ മാര്‍ച്ച് പത്തിന് രാജ്യവ്യാപകമായി 'റെയില്‍ രോക്കോ' (തീവണ്ടി തടയല്‍) സമരം നടത്തും. കര്‍ഷകനേതാക്കളായ സര്‍വാന്‍ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0