"ഒരു ഭാരത സർക്കാർ ഉല്പന്നത്തിൽ" നിന്നും ഭാരതം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്.. #CensorBoard

സുഭീഷ് സുബിയുടെ "ഒരു ഭാരത് സർക്കാർ ഉൽപ്പന്നം" എന്ന ചിത്രത്തിൻ്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ്.  സിനിമയുടെ പേരിൽ നിന്ന് ഭാരത് എന്ന ഭാഗം ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡിൻ്റെ നിർദേശം.  ഈ പേര് മാറ്റിയില്ലെങ്കിൽ ചിത്രത്തിന് റിലീസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു.  ഈ തീരുമാനത്തിന് പിന്നിൽ സിനിമാ മേഖലയിലേക്കും വ്യാപിക്കുന്ന രാഷ്ട്രീയമാണ് ഇതിന്റെ പിന്നിൽ എന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

 സുബീഷ് സുബി നായകനാകുന്ന ചിത്രം മാർച്ച് 8 ന് റിലീസ് ചെയ്യും.  ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.  സാമൂഹ്യ രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.  ടി വി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നിസാം റാവുത്തറാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.