കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട് ആണെന്നാണ് ഇതുവരെ നമ്മൾ പഠിച്ചു വച്ചിരുന്നത്, പിഎസ്‌സി പോലുള്ള മത്സര പരീക്ഷകൾക്ക് ഉത്തരം എഴുതുന്നതും പാലക്കാട് ആണെന്നാണ്, എന്നാൽ സർക്കാരിന്റെ പുതിയ വിജ്ഞാപന പ്രകാരം ഇടുക്കി ഏറ്റവും വലിയ ജില്ലയായി മാറി. റവന്യൂ രേഖകൾ പ്രകാരം എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായിരുന്ന ഇടുക്കി ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം തിരിച്ചുപിടിച്ചു.
ഭരണ സൗകര്യാർത്ഥം ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ഒരു ഹെക്ടർ സ്ഥലം കൂടി ചേർത്ത് ഇടുക്കി ജില്ലകളിൽ ഒന്നാമതെത്തി.
ഇടുക്കിയുടെ വലിപ്പം കൂടിയതോടെ പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിന് ഇടുക്കി എന്ന് ഉത്തരം എഴുതേണ്ടി വരുന്നു. 1997 ജനുവരി ഒന്നിന് കുട്ടമ്പുഴ പൂർണമായും എറണാകുളത്തേക്ക് മാറ്റിയപ്പോഴാണ് ഇടുക്കിയുടെ വലിപ്പം കുറഞ്ഞ് പാലക്കാട് ജില്ല ഒന്നാമതെത്തിയത്.
ഭരണ സൗകര്യത്തിനായി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ചില ഭാഗങ്ങൾ ഇടുക്കി ജില്ലയിലെ ഇടമലക്കുടി വില്ലേജിലേക്ക് ചേർത്തതോടെ ഇടുക്കി ജില്ല ഒരിക്കൽ കൂടി കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറി.