നിപ ഭീഷണി ഒഴിയുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിലേക്ക്.. #Kozhikode

നിപ്പ ഭീഷണി അവസാനിച്ചതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലായി.  തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണപോലെ പ്രവർത്തിക്കും.  കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകൾ തുടരണം.  സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


 സംസ്ഥാനത്ത് ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നുമില്ല.  ഇന്നലെ രാത്രിയും ഇന്നുമുള്ള എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.  സമ്പർക്ക പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിലാണ്.  ചികിത്സയിലുള്ള 9 വയസ്സുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.  സ്‌കൂളുകൾ തുറക്കുന്നതും ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതും സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും.  അതേസമയം, പബ്ലിക് ഹെൽത്ത് ലാബുകൾ ഉൾപ്പെടെയുള്ള സംസ്ഥാന-ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

  എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും അതത് ജില്ലകളിലെ ആർടിപിസിആർ, ട്രൂനാറ്റ് ടെസ്റ്റുകൾ നടത്താൻ സൗകര്യമുള്ള ലാബുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0