ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി അറസ്റ്റിൽ.. #SexualAbuse

ട്രെയിനിൽ വിദ്യാർത്ഥിനിയോട് നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ .  കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവം. കാസർഗോഡേക്ക് യാത്ര ചെയ്ത വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. 

വിദ്യാർഥിനിയുടെ പരാതിയിൽ കണ്ണൂർ ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.  പീഡനത്തിന്റെ ദൃശ്യങ്ങൾ വിദ്യാർഥി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.