കേരളത്തെ "വലിച്ചു കയറ്റി" കണ്ണൂര്‍ ജില്ലയിലെ ചുണക്കുട്ടികള്‍.. #TugOfWar

മിഴ്‌നാട്ടിലെ നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ കേരള ടീമിലെ ഒമ്പത് പേർ ജില്ലയിൽനിന്നാണ്. അണ്ടർ 17 വിഭാഗത്തിൽ കാതറിൻ ബിജു, ദിയ മരിയ ടോമി (സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറമ്പ്), എസ് ശ്രീലേഖ (ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ), ക്ലെയർ ബോബി (സെന്റ് മേരീസ് എച്ച്എസ്എസ് എടൂർ).

അണ്ടർ 19 വിഭാഗത്തിൽ അലീന ബിജോയ്, ആർഷ മനു, ഷാനറ്റ് ഷാജി, അനിതാ മരിയ ബെൻ (സെന്റ് ജോസഫ് എച്ച്എസ്എസ് കുന്നോത്ത്), അണ്ടർ 13 വിഭാഗത്തിൽ അമേയ ബിനു (സെന്റ് ജോസഫ് എച്ച്എസ്എസ് വയനാട്ടുപറമ്പ്) എന്നിവർ സ്വർണം നേടി.