മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജില്ലയിൽ പരമാവധി തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പൂർത്തിയാക്കിയ ജില്ല 17,16,529 തൊഴിൽ ദിനങ്ങളുമായി സംസ്ഥാനത്ത് ഒന്നാമതെത്തി. ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിൽ മുന്നിൽ.
ജില്ലയിൽ ആകെ 70,154 തൊഴിലാളികളാണുള്ളത്. 26 കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ നൽകി. ഇതിൽ 12 കുടുംബങ്ങൾ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ്. അസംസ്‌കൃത വസ്തുക്കൾ വാങ്ങിയതിന് 4.97 കോടി കുടിശ്ശിക. കൂടുതൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ പി സുരേന്ദ്രൻ പറഞ്ഞു. കിണർ റീചാർജ്, പുഴ പുനരുദ്ധാരണം, വനവൽക്കരണം, ചുറ്റുമതിൽ, സ്‌കൂൾ അടുക്കള, അങ്കണവാടി എന്നിവയും നിർമിക്കുന്നുണ്ട്. എല്ലാ ബ്ലോക്കുകളിലും ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.