ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 29 ജൂൺ 2023 | #News_Highlights #Short_News

● ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. നിലവില്‍ ധനകാര്യ സെക്രട്ടറിയാണ് ബിശ്വനാഥ് സിന്‍ഹ. നിയമനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

● ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസി അന്തിമ റിപ്പോർട്ട് 30ന്‌ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ്‌ ഡെവലപ്‌മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്.

● ആരോഗ്യ രംഗത്ത് സമ്പൂർണ ഡിജിറ്റിലൈസേഷൻ സാധ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

● ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്.
കാറില്‍ സഞ്ചരിക്കവെ ദേവ്ബന്ദില്‍ വച്ച് ആസാദിന് നേരെ അജ്ഞാതസംഘം രണ്ടുതവണ വെടിയുതിര്‍ക്കുകയായിരുന്നു.

● കലാപം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും.

● ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-3 വിക്ഷേപിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2.30നാണ് വിക്ഷേപണം നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും ചാന്ദ്രയാന്‍-3 വിക്ഷേപിക്കുക.

● ഉയർന്ന ഇപിഎസ് പെൻഷൻ തുകയ്ക്കായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. ജൂൺ 26 ആയിരുന്ന തിയതി ജൂലൈ 11 ലേക്കാണ് നീട്ടിയിരിക്കുന്നത്. ജൂലൈ 11 ആണ് ജോയിന്റ് ആപ്ലിക്കേഷൻ നൽകാനുള്ള അവസാന തിയതി.

● ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്. മൂന്ന് താരങ്ങൾ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. പുറത്താവാതെ നിൽക്കുന്ന സ്മിത്തിന്റെ ആധികാരിക പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്.






Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News