June 27 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 27 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 ജൂൺ 2025 | #NewsHeadlines

• സംസ്ഥാനത്ത് അതിതീവ്രമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

• കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

• ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. രജൗരി , കത്വ , ദോഡ എന്നിവിടങ്ങളിലാണ് മേഘവിസ്ഫോടനം.

• ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

• ബഹിരാകാശ ഗവേഷണരംഗത്ത്‌ പുതുചരിത്രം രചിച്ച്‌ ആദ്യമായി ഒരു ഇന്ത്യാക്കാരൻ അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ. ശുഭാംശു ശുക്ലയും സംഘവും വ്യാഴം വൈകിട്ട്‌ 5.54നാണ്‌ നിലയത്തിൽ പ്രവേശിച്ചത്‌.

• ജനാധിപത്യ സംവിധാനത്തിൽ പരമോന്നതം ഭരണഘടനയാണെന്നും പാർലമെന്റല്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ ബി ആർ ഗവായ്‌.

• പുറംകടലിൽ തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പലിലെ വോയേജ്‌ ഡാറ്റാ റെക്കോഡറിന്റെ (വിഡിആർ) പ്രാഥമിക പരിശോധന പൂർത്തിയായി. തീപിടിച്ചതുമുതൽ ജീവനക്കാർ രക്ഷപ്പെട്ടതുവരെയുള്ള വിവരങ്ങൾ ലഭിച്ചു.

• മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.40 അടി പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നേക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 ജൂൺ 2024 - #NewsHeadlinesToday

• പാർലമെൻറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും.

• സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

• സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയിൽ വ്യാപകനാശം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്‌.

• നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയിൽ.

• സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

• ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം ശക്തമായതും അതിതീവ്രമായതുമായ മഴ ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ.

• ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിക്കുള്ളില്‍ വെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ.

• വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സ്കൂളുകൾക്ക്‌ ഗ്രേഡിങ്‌ ഏർപ്പെടുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി.

• നഴ്‌സിങ്‌, പാരാമെഡിക്കൽ കോഴ്‌സുകൾ പാസായ 398 പട്ടികജാതിക്കാർക്കുകൂടി സർക്കാർ ആശുപത്രികളിൽ തൊഴിൽ പരിശീലനത്തിന്‌ അവസരം.

• രാജ്യത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.

• പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക സ​​​ഖ്യ​​​മാ​​​യ നാ​​​റ്റോ​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആയി ഡ​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാർക്ക്‌ റുട്ടെയെ നിയമിച്ചു. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ജൂൺ 2023 | #Short_News #News_Highlights

● പിൻവലിച്ച 2,000 രൂപ നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 2000 രൂപ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.3.62 ലക്ഷം കോടി രൂപയുടെ മൊത്തം നോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും ഒരു മാസത്തിനുള്ളിൽ ബാങ്കുകളിൽ തിരിച്ചെത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

● സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് . ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് അതോടൊപ്പം ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

● തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്റ് പ്രതിയുടെ അക്രമം. കൊലക്കേസ് റിമാന്റ് പ്രതി കോട്ടയം സ്വദേശി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

● അർഹരായ എല്ലാവർക്കും പട്ടയം നൽകാനും ഭൂരഹിതർക്ക്‌ ഭൂമി നൽകാനും ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പട്ടയ അസംബ്ലി രൂപീകരിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധികൾ അടങ്ങുന്ന അസംബ്ലി യോഗം ചേർന്ന്‌ പട്ടയപ്രശ്‌നങ്ങൾ പരിശോധിച്ച്‌ പരിഹാരം കണ്ടെത്തും. ആദ്യ പട്ടയ അസംബ്ലി ജൂലൈ അഞ്ചിന്‌ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ മണ്ഡലത്തിൽ നടക്കും. ആഗസ്‌ത്‌ 20നു മുമ്പ്‌ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അസംബ്ലി ചേരുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

● പകർച്ചവ്യാധി, -ഇതര രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ (കെ-സിഡിസി) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ മാതൃകയിലാണ്‌ പദ്ധതി.

● വനിതാ ആഷസ്‌ ഓസ്‌ട്രേലിയക്ക്‌. ഏക ക്രിക്കറ്റ്‌ ടെസ്‌റ്റിൽ 89 റണ്ണിനായിരുന്നു ഓസീസ്‌ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്‌. 268 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ അഞ്ചാംദിനം 178ന്‌ പുറത്തായി. രണ്ട്‌ ഇന്നിങ്‌സുകളിലായി 12 വിക്കറ്റെടുത്ത ഓസീസ്‌ ഓൾ റൗണ്ടർ ആഷ്‌ലി ഗാർഡ്‌നെറാണ്‌ തിളങ്ങിയത്‌.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0