റെയിൽവേ ട്രാക്കിൽ സ്ക്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം, സംഭവം തിരുവനന്തപുരത്ത്. #CrimeNews

തിരുവനന്തപുരം : പാറശാലയിലെ റെയിൽവേ ട്രാക്കിൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.  ആലംപാറ സ്വദേശി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പളുകൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് എബിലി ജോയ്.  സ്കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.  പോലീസ് അന്വേഷണം ആരംഭിച്ചു.