ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 23 ജൂൺ 2023 | #News_Headlines #Short_News

● ടൈറ്റാനിക്കിനെ കാണാന്‍ പോയ ടൈറ്റാന് വേണ്ടിയുള്ള അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയ്ക്കായുള്ള തെരച്ചിലിനിടെ സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന് സമീപം ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

● എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രക്കാർക്ക് നൽകി വന്നിരുന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനുവും പുതുക്കി. പുതിയ മെനുവായിരിക്കും ഇനി ലഭ്യമാവുക. പ്രവാസികൾക്ക് കുറഞ്ഞ ചെലവിലുള്ള യാത്രയും സൗജന്യ ഭക്ഷണമടക്കമുള്ള സംവിധാനങ്ങളും നൽകിയാണ്‌ എയർഇന്ത്യ സർവീസ്‌ നടത്തിയിരുന്നത്‌.

● അസമിൽ പ്രളയദുരിതം ഒഴിയുന്നില്ല. 20 ജില്ലയിലായി 1.2 ലക്ഷത്തോളം പേർ വെള്ളപ്പൊക്ക ദുരിതത്തിലാണെന്നാണ്‌ ഔദ്യോഗിക കണക്ക്‌.  ഏകദേശം 45,000 പേർ ദുരിതത്തിലായ നൽബാരിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്‌.

● ജൂൺ 23ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലിയും ചേരും. അസംബ്ലിയിൽ പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കകകയും തുടർന്ന് ഉച്ചയ്‌ക്ക് 12 മണി വരെ സ്‌കൂ‌ൾ ക്യാമ്പസുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

● സംസ്ഥാനത്ത് തെരുവു നായ്‌ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്. തെരുവുനായ ഭീഷണി ​ഗുരുതരമായ സാഹചര്യത്തിലാണ് തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ൽ എ​ബി​സി (അ​നി​മ​ൽ ബെ​ർ​ത്ത് ക​ൺ​ട്രോ​ൾ പ്രോ​ഗ്രാം) കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 
MALAYORAM NEWS is licensed under CC BY 4.0