• ഇന്ന് ലോക മാനസികാരോഗ്യദിനം. 'അത്യാഹിതങ്ങളിലും ദുരന്തങ്ങളിലും
മാനസികാരോഗ്യ സേവനലഭ്യത ഉറപ്പാക്കുക’ എന്നുള്ളതാണ് ഈ വർഷത്തെ
ദിനാചരണത്തിന്റെ സന്ദേശം.
• കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ
യാത്ര പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കാന്‍സര്‍
ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കാണ്
കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള
അവസരമൊരുങ്ങുന്നത്.
• കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി
കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല.
• കേരളത്തിലെ ദേശീയപാതാ 66ന്റെ ഉദ്ഘാടനം ജനുവരിയിൽ നടത്തുമെന്ന്
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഴുവൻ റീച്ചുകളും
സമയബന്ധിതമായി പൂർത്തിയാക്കും. ദേശീയപാത നിർമാണ പ്രവർത്തി 450
കിലോമീറ്ററിലധികം പൂർത്തിയായി.
• കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്രഥമ വൈസ് ചാന്‍സലർ ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു. ശ്രീചിത്ര തിരുനാൾ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി മുന്‍ ഡയറക്ടറായിരുന്നു.
• 14 വർഷക്കാലമായി ഭൂരഹിത ദളിത്, ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന പുനലൂർ
അരിപ്പ ഭൂപ്രശ്നത്തിന് പരിഹാരമായി. സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ
സമരസംഘടനകൾ അംഗീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ
അറിയിച്ചു.
• കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും കേരളത്തിന്റെ
സാമ്പത്തിക വളര്‍ച്ച അക്കമിട്ട് നിരത്തി സിഎജി റിപ്പോര്‍ട്ട്.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) 9.97% ശരാശരി
വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്
വ്യക്തമാക്കുന്നു.
• പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭയുടെ 14-ാം സമ്മേളനം ഒരു ദിവസം വെട്ടിച്ചുരുക്കിയതോടെ അവസാനദിവസം പാസാക്കിയത് 11 ബില്ലുകൾ.
• വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുമായി സഖ്യത്തിനായുള്ള പ്രവർത്തനങ്ങൾ
എൻഡിഎ ആരംഭിച്ചുവെന്ന സൂചന നല്‍കി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി
എടപ്പാടി കെ പളനിസ്വാമി.
• പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു
നേട്ടം കൂടി. ശതകോടീശ്വരനാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരമായിരിക്കുകയാണ്
റൊണാള്‍ഡോ. ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 1.4 ബില്യണ്‍
ഡോളറാണ് റൊണാള്‍ഡോയുടെ ആസ്തി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.