• സംസ്ഥാനത്തെ 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
• വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ 32 വയസ്സുള്ള പ്രശാന്ത് എന്ന യുവാവിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി
പുതുജീവൻ.
• മുനമ്പം ഭൂപ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ലെന്ന് സർക്കാർ നൽകിയ അപ്പീലിൽ കോടതി വ്യക്തമാക്കി.
• മുനമ്പം ഭൂപ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
• കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തികസ്ഥിതി തുടങ്ങി ഗൗരവമായ
വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോട്
ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ.
• ചുമ മരുന്നായ കോള്‍ഡ്രിഫ് ഉപയോഗിച്ച് കുട്ടികള്‍ മരിച്ച മധ്യപ്രദേശിലെ
ചിന്ദ്‍വാരയിലെ ആശുപത്രിയില്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ സ്ഥാപനങ്ങളില്‍
2018–22 കാലയളവില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്.
• അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത
ബയോമെട്രിക് പുതുക്കൽ സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്
ഇന്ത്യ.