പരിക്കേറ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരിട്ടിയിൽ കെഎസ്ആർടിസി ബസ് പാലത്തിലേക്ക് ഇടിച്ചുകയറി വൻ അപകടം. #Iritty_KSRTC
ഇരിട്ടി : കണ്ണൂർ ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ജീവനക്കാരുൾപ്പെടെ എട്ടുപേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട് പഴയ ഇരുമ്പ് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.