വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>
ചപ്പാരപ്പടവ് : ചപ്പാരപ്പടപവ് ഗ്രാമ പഞ്ചായത്തിൽ ഭരണ തർക്കം കൈയ്യങ്കാളിയിലേക്. യുഡിഎഫിൽ കോണ്ഗ്രസ്സ് - മുസ്‌ലിം ലീഗ് തർക്കം ആണ് ഇന്ന് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ യുഡിഎഫിൽ തർക്കം ഉടലെടുത്തിരുന്നു. കോൺഗ്രസ്സിനുള്ളിലും മുസ്‌ലിം ലീഗിനുള്ളിലും വിഭാഗീയത ഉടലെടുത്തിരുന്നു. ലീഗിന്റെ നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ അബ്‌ദുറഹിമാൻ പത്താം വാർഡിൽ ലീഗിന്റെ സ്ഥാനാർഥിയും മുതിർന്ന നേതാവുമായ ഓകെ ഇബ്രാഹിം കുട്ടിയെ വൻ ഭൂരിപക്ഷത്തിൽ തോല്പിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഉൾപ്പടെ ഇടപെട്ടിട്ടും സ്ഥാനാർത്ഥിത്വം പിൻവലിക്കാതെ മത്സരിച്ചത് ലീഗിന് വൻ ക്ഷീണമാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ലീഗിന്റെയും കോൺഗ്രസ്സിന്റെയും അംഗങ്ങളുടെ അനൈക്യം മൂലം ഇടതുപക്ഷത്തിന്റെ അംഗങ്ങൾ എതിരില്ലാതെ തുരഞ്ഞെടുക്കപ്പെട്ടത്.
മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം യുഡിഎഫിനെ കൈവിടാത്ത പഞ്ചായത്ത് ആയിരുന്നു ചപ്പാരപ്പടവ്, അതിനാൽ തന്നെ വൻ വികസന മുരടിപ്പും സ്വജന പക്ഷപാതവുമാണ് പഞ്ചായത്തിൽ, യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തതും വൻ വാർത്ത ആയിരുന്നു. തുടർച്ചയായി ജയിച്ചിട്ടും പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ ലീഗ് ഹൈജാക്ക് ചെയ്യുകയാണ് എന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
എന്നാൽ അർഹമായ പരിഗണന ലീഗിന് ലഭിക്കുന്നില്ല എന്ന പരാതിയാണ് ലീഗ് അണികൾ ഉന്നയിക്കുന്നത്. അതിന് കാരണം ലീഗ് നേതാക്കൻ ആണെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിക്കുന്നു. ഇങ്ങനെ പരസ്സപരം പ്രതിഷേധിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുകയാണ് നിലവിൽ യുഡിഎഫ്. അതിനിടയിൽ ആണ് വാക്ക് തർക്കങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ ഉള്ള കൈയ്യാങ്കളിയിലേക്ക് മാറിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.