പാലക്കാട്: ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള പ്രമുഖരെ പാലക്കാട് ബിജെപി സ്ഥാനാർത്ഥികളായി പരിഗണിക്കാൻ സാധ്യതയുണ്ട്. പ്രാഥമിക പരിശോധനകളിൽ ഉണ്ണി മുകുന്ദൻ വിജയിക്കാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതേസമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപ്പര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
അതേസമയം, പാലക്കാട് ബിജെപിയെ ആക്രമിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. കെ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായതിൽ വളരെ സന്തോഷമുണ്ട്. ബിജെപിക്ക് ശക്തി തെളിയിക്കാൻ കഴിയുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാർട്ടി പറയുന്നിടത്ത് മത്സരിക്കുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. തൃശൂർ തനിക്ക് വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഏപ്രിൽ രണ്ടാം വാരത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകൾക്കിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
Unni Mukundan likely to be considered as BJP candidate for Palakkad.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.