ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 13 ജൂൺ 2023 | #News_Headlines #Short_News

● മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യയ്‌ക്ക്‌ അധികം വൈകാതെ സാധിക്കുമെന്ന്‌ ഐഎസ്ആർഒ ചെയർമാൻ എസ്‌ സോമനാഥ്‌. ഇതിനുള്ള പരിശീലനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

● മലബാർ മേഖലയിലെ പ്ലസ്‌വൺ സീറ്റ്‌ ക്ഷാമം അടിയന്തരമായി പരിഹരിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്‌ വിവിധയിടങ്ങളിലായി മതിയായ വിദ്യാർഥികൾ ഇല്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേക്ക്‌ മാറ്റും.


● ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിൽനിന്ന്‌ നേരിട്ട ലൈംഗികാതിക്രമങ്ങളുടെ വീഡിയോ, ഓഡിയോ തെളിവുകൾ അന്വേഷണ സംഘത്തിന്‌ കൈമാറി നാല്‌ വനിതാ താരങ്ങൾ. തെളിവ്‌ കൈമാറാൻ 24 മണിക്കൂർ മാത്രമാണ്‌ താരങ്ങൾക്ക്‌ പൊലീസ്‌ അനുവദിച്ചത്‌.

● കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരം വെളിവാക്കി രാജ്യത്ത്‌ വീണ്ടും വൻ വിവരച്ചോർച്ച. കോവിഡ്‌ വാക്‌സിനായി പൗരന്മാർ കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ അപ്പാടെ ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. 110.92 ‌കോടി പേരാണ്‌ കോവിനിൽ രജിസ്റ്റർ ചെയ്‌തത്‌.

● സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയുമായി കേരള നോളജ് ഇക്കോണമി മിഷന്‍. 2026 നകം കേരളത്തില്‍ 20 ലക്ഷം പേർക്ക് തൊഴിൽ നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പദ്ധതികളാണ് കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്നത്.

● മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമാണ് ഇന്ന് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

● ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിൽ ഉള്ളത്.

● സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

● കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ കുടുംബം ഇന്ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. തൃപ്പൂണിത്തുറയിലെ ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്ന് നിരവധി പേരും ധർണ്ണയിൽ പങ്കെടുക്കും.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
MALAYORAM NEWS is licensed under CC BY 4.0