തളിപറമ്പ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ് #Thaliparamba


തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ മൊബൈലിൽ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീൻ ഗാർഡിൽ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ കടയിലാണ് സംഭവം. ഏറെസമയത്തെ ശ്രമത്തിന് ശേഷം അണലി കുഞ്ഞിനെ രക്ഷപ്പെടുത്തി. കടയിലെ ജീവനക്കാരൻ കടതുറക്കാനായി എത്തിയപ്പോഴാണ് ഇളക്കിമാറ്റിയ സ്‌ക്രീൻ ഗാർഡിലെ പശയിൽ ഒട്ടിയ നിലയിൽ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്.

ജീവനക്കാരും മറ്റും പാമ്പിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് പരാജപ്പെട്ടതോടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. പിന്നാലെ റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണയുടെ നിർദ്ദേശ പ്രകാരം സ്‌നേക്ക് റെസ്‌ക്യൂവർ അനില്‍ തൃച്ചമ്പരം പാമ്പിനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം നടത്തിയ ശ്രത്തിനൊടുവിൽ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.

 snake stuck to screen guard glue kannur

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0