ശ്രീകണ്ഠപുരം നഗരസഭ സീനിയർ ക്ലാർക്കിനെതിരെ കേസ്;ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചു #Kannur


 ശ്രീകണ്ഠപുരം: അനുമതിയില്ലാതെ സർവ്വീസ് ബുക്ക് കൈവശപ്പെടുത്തി തിരുത്തലും കൂട്ടലും നടത്തി നവീകരിച്ച രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭാ സീനിയർ. ക്ലാർക്കിനെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് നഗരസഭയിലെ സീനിയർ ക്ലാർക്ക് ഐ.പി.അശോകനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

ഈ മാസം രണ്ടിന് 2.30 മണിക്ക് സീനിയർ ക്ലാർക്കായ പ്രതി സർവ്വീസ് ബുക്ക് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കിന്‍റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ സർവ്വീസ് ബുക്ക് അനധികൃതമായി കൈവശപ്പെടുത്തി തിരുത്തലും മായ്ക്കലും കൂട്ടിച്ചേർക്കലും നടത്തി രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

case against senior clerk 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0