ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, 82.95 ശതമാനം പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. #PlusTwoResult

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.  82.95 ശതമാനമാണ് വിജയശതമാനം.  2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലങ്ങൾ 2023 മെയ് 25 വൈകുന്നേരം  4 മുതൽ ചുവടെയുടെ വെബ്സൈറ്റുകളിലും ആപ്പുകളിലും ഫലം ലഭ്യമാകും.


കൂടാതെ SAPHALAM 2023, iExaMS-കേരള മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

എയ്ഡഡ് സ്കൂളുകൾ 86.31%,ആൺ എയ്ഡഡ് സ്കൂളുകൾ 82.70% , സ്പെഷൽ സ്കൂളുകൾ 99.32% വിജയവും സ്വന്തമാക്കി. സ‍ർക്കാർ സ്കൂളുകളുടെ വിജയശതമാനം 79.19 ആണ്.

റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 376135 വിദ്യാർഥികളിൽ 312005 പേരാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

വൊക്കേഷണൽ ഹയർ സെക്കൻഡറിയില്‍ 373 പേർക്ക് ഫുള്‍ എ പ്ലസ്.