തിരുവനന്തപുരം: വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂൺ 30ന് വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറി തലത്തിലെ എൻഎസ്ക്യുഎഫ് അധിഷ്ഠിതമായ 43 കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ Candidate Login ചെയ്ത ശേഷം ലോഗിൻ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ 'APPLICATION' എന്ന ലിങ്കിലൂടെ വേണം അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്താന്‍. മാറ്റങ്ങള്‍ നല്‍കിയതിനുശേഷം പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കാവുന്നതാണ്.