ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 23 മെയ് 2023 | #News_Highlights

● തെക്കൻ കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4

● മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ ഏരിയയിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നേരത്തെ കര്‍ഫ്യൂന് വൈകിട്ട് നാലുമണിവരെ ഇളവ് നല്‍കിയിരുന്നു. വിപണിയിലെ സ്ഥലത്തെ ചൊല്ലിയായിരുന്നു മെയ്തി – കുക്കി വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4


● 97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഈ ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടും. കൂടാതെ 12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4


● രാജ്യത്തിന്‍റെ അഭിമാനമായ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. പുരുഷന്മാരുടെ ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് നീരജ്. ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത് ഇതാദ്യമായാണ്. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്.

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4


● ബാങ്കുകളിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയപരിധിയായ സെപ്‌തംബർ 30നുശേഷവും 2000 രൂപ കറൻസിക്ക്‌ നിയമസാധുതയുണ്ടാകുമെന്ന്‌ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌. സമയപരിധിക്ക്‌ ശേഷം 2000 രൂപ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ പിന്നീട്‌ തീരുമാനമെടുക്കും. നാലുമാസം സാവകാശമുള്ളതിനാല്‍ ആരും തിരക്കിട്ട്‌ ബാങ്കുകളിലേക്ക്‌ പോകേണ്ടതില്ല.

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4


● ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌ 2022; നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ. രാജീവ്‌നാഥ്‌ സംവിധാനംചെയ്‌ത ഹെഡ്‌മാസ്റ്റർ, ശ്രുതി ശരണ്യം സംവിധാനംചെയ്‌ത ബി 32–-44 വരെ എന്നിവ 2022ലെ മികച്ച സിനിമയ്‌ക്കുള്ള ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌ നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരം ഇരുവരും പങ്കിടും. മഹേഷ്‌ നാരായണൻ ആണ്‌ മികച്ച സംവിധായകൻ (ചിത്രം: അറിയിപ്പ്‌).

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4


● വന്യജീവി ആക്രമണത്തെ ചെറുക്കുന്നതിനായി കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി സംസ്ഥാന വനംവകുപ്പ്. ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന വയനാട്‌, ഇടുക്കി, അതിരപ്പിള്ളി, കണ്ണൂർ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർആർടി) സേവനം ഉറപ്പാക്കും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും.

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4


● തെലുങ്ക്, തമിഴ്, കന്നട, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടന്‍ ശരത് ബാബു അന്തരിച്ചു, 71 വയസ്സായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 

വാർത്ത കേൾക്കുവാൻ 👉🏽 https://youtu.be/LEGnsxXHDt4