ഉണ്ണിമുകുന്ദൻ കുടുങ്ങുമോ ? പീഡനക്കേസിൽ താരത്തിന് തിരിച്ചടി. #UnnimukundanCase

എറണാകുളം : നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാൻ ഹൈക്കോടതി അനുമതി നൽകി.  കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.  കേസ് ഒത്തുതീർപ്പായതായി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് നേരത്തെ കോടതിയെ അറിയിച്ചു.  എന്നാൽ പരാതിക്കാരി പിന്നീട് ഇത് നിഷേധിച്ചു.  ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.  കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  തുടർന്ന്, വിചാരണ നടപടികളുടെ സ്‌റ്റേ നീക്കി വിചാരണ തുടരാൻ കോടതി നിർദേശിച്ചു.

  ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി.  സിനിമയുടെ കഥ പറയാൻ ക്ഷണിച്ച ശേഷം ഫ്ലാറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം.  സംഭവത്തിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടൻ ശ്രമിച്ചതായി പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു.  തുടർന്ന് പരാതിക്കാരനെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു.

  ഉണ്ണിമുകുന്ദനും യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.  യുവതി കള്ളം പറയുകയാണെന്നും ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.  കേസിൽ കുടുങ്ങാതിരിക്കാൻ 25 ലക്ഷം രൂപ നൽകണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് താരത്തിന്റെ പരാതി.  കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് ഉണ്ണി മുകുന്ദൻ.  2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി.2017 സെപ്തംബർ 15നാണ് യുവതി പരാതി നൽകിയത്.