ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 17 മെയ് 2023 | #News_Highlights

● എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഇന്ന്. സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ, ദില്ലി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടക്കുക.

● കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

● പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. 8 അംഗ സംഘമാണ് പൊന്നമ്പലമേട്ടിലേക്ക് അതിക്രമിച്ച് കടന്നത്. വനം വികസന കോര്‍പ്പറേഷന്റെ ജീവനക്കാരാണ് വനം വകുപ്പ് കസ്റ്റഡിയിലുള്ളത്.

● ആറ്റിങ്ങൽ ഇരട്ടക്കൊല, ജിഷ വധക്കേസ് എന്നീ കേസുകളിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.

● വിദ്വേഷസിനിമ "കേരള സ്റ്റോറി'യെ കുറിച്ചുള്ള സമൂഹമാധ്യമ കുറിപ്പിനെ തുടര്‍ന്ന് ഇരുവിഭാ​ഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലെ അ​കോലയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. വ്യാപകമായി വാഹനങ്ങള്‍ കത്തിച്ചു. 130 പേര്‍ പിടിയിലായി.
MALAYORAM NEWS is licensed under CC BY 4.0