അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ കുഞ്ഞും മരിച്ചു, ദുരൂഹതയെന്ന് ബന്ധുക്കൾ.. #CrimeNews

പുത്തൻതോപ്പിൽ അമ്മയോടൊപ്പം തീപൊള്ളലേറ്റ ഒമ്പത് മാസം പ്രായമുള്ള കുട്ടിയും മരിച്ചു.  രാജു ജോസഫ് ടിൻസിലി-അഞ്ജുവിന്റെ മകൻ ഡേവിഡാണ് മരിച്ചത്.  അഞ്ജുവിനെ (23) ഇന്നലെ വൈകിട്ടാണ് വീട്ടിലെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 അഞ്ജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.  വെങ്ങാനൂർ സ്വദേശിയായ അഞ്ജുവും രാജു ജോസഫും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്.  പൊള്ളലേറ്റ അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും പരാതിയുണ്ട്.

ഒരുനിമിഷം ശ്രദ്ധിക്കുക : 
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക സമ്മർദ്ധങ്ങളിലോ ആത്മഹത്യാ തോന്നാലുകളോ നിങ്ങളെ അലട്ടുന്നുവെങ്കിൽ താങ്കളെ സഹായിക്കുവാൻ വിദഗ്ധർ മുഴുവൻ സമയവും കാത്തിരിക്കുന്നു.. ഈ നമ്പറിൽ വിളിക്കുക : 1056