തളിപ്പറമ്പ് : കൂവേരിയുടെയും കേരളത്തിന്റെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന കെ. മാധവൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മാധവൻ മാസ്റ്ററുടെ പ്രവർത്തന മേഖലയിൽ പ്രധാനമായിരുന്ന കൂവേരി കാക്കടവിൽ വച്ച് നടന്നു.
ബ്രദേഴ്‌സ് ക്ലബ്ബിൽ വച്ച് നടന്ന സമ്മേളനത്തിൽ പ്രമുഖ നാടകാചാര്യൻ ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്തു. സ്വാഗതം വായനശാല സെക്രട്ടറി കെ. രമീഷ്, അധ്യക്ഷൻ വായനശാല പ്രസിഡന്റ് കെ.ലേഖ, ചടങ്ങിൽ മാധവൻ മാസ്റ്ററുമായുള്ള ഓർമ്മ പങ്കുവെച്ച് ടി. ഗംഗാധരൻ, സിപിഐഎം ലോക്കൽ സെക്രട്ടറി കെവി സുകുമാരൻ, ബ്രദേഴ്‌സ് ക്ലബ്ബ് സെക്രട്ടറി കെവി മുകുന്ദൻ എന്നിവർ സംസാരിച്ചു.
വായനശാലയ്ക്കുള്ള പുസ്തകം മാധവൻ മാസ്റ്ററുടെ മകൻ ബൈജു കൈമാറി. അനുസ്മരണത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും നടന്നു.