വാർഷികാഘോഷവും യാത്രയയപ്പും ഷോർട്ട് ഫിലിം പ്രകാശനവും. | #Ottathai_GUPS

ആലക്കോട് : ഒറ്റത്തൈ ഗവ. യു പി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ എൻ രാധാമണി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.  വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോജി കന്നിക്കാട്ടിൽ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം എ ഖലീൽ റഹ്മാൻ ' കൂട്ട് ' ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു. പ്രഥമ പ്രധാനാധ്യാപകൻ കെ ആർ ഗോപാലകൃഷ്ണൻ എൻഡോവ്മെൻ്റ് വിതരണവും മികച്ച വായനക്കാർക്കുള്ള പുരസ്കാര വിതരണം ഫാ.അനീഷ് ചക്കിട്ട മുറിയിലും നിർവ്വഹിച്ചു. അധ്യാപക പ്രതിനിധി എൻ എസ് ചിത്ര റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എം രാജേഷ്, ബീന മാത്യു, ബാബു പനമുള്ളിൽ, ജോയി തോട്ടുംപുറം, ആൻസി ജോർജ്ജ്, എ ആർ പ്രസാദ്, ജാൻസി തോമസ്, സോണി കാഞ്ഞിരക്കാട്ട് കുന്നേൽ, എബിൻ ജോമി, കെ എൻ രാധാമണി എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
MALAYORAM NEWS is licensed under CC BY 4.0