ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ.. | #News_Headlines | 19 January 2023

● ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം. 350 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലൻഡ് 337 റണ്‍സില്‍ കിവീസ് ഓള്‍ ഔട്ടായി.

● ബോളിവുഡ് താരം ഷാരൂഖ് ഖാൻ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ നടനായി വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിൽ  വെളിപ്പെടുത്തുന്നു. 770 മില്യൺ ഡോളർ ആസ്തിയാണ് താരത്തിനുള്ളത്.

● പ്രാഥമിക വിദ്യാഭ്യാസത്തിൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികവിന്റെ പട്ടികയിൽ കേരളം മുന്നിൽ. വലിയ ജനപങ്കാളിത്തത്തോടെ രാജ്യവ്യാപകമായി പ്രഥം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ നടത്തിയ ഗ്രാമീണ സർവേയായ ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട് (എഎസ്ഇആർ) 2022 ലാണ് ഇത്തരത്തിൽ വെളിപ്പെടുത്തൽ. 

● ഉക്രെയ്നിലെ കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 14 പേർ മരിച്ചു.

● മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുര- ഫെബ്രുവരി 16, നാഗാലാന്‍ഡ് 27, മേഘാലയ‑ഫെബ്രുവരി 27 എന്നിങ്ങനെയാണ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
MALAYORAM NEWS is licensed under CC BY 4.0