● ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയുടെ വാക്സിനുകൾ ഉപയോഗിക്കുന്നത് ചൈനക്ക് ഗുണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനവല്ല.
● പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു.
● രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിലെ ചില സ്ഥലങ്ങളിൽ കാറിലാക്കണമെന്ന് സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ജാഗ്രതവേണ്ടത്.
● സംസ്ഥാനങ്ങളുടെ സംരക്ഷണത്തിനാണെന്ന ന്യായീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തടയിട്ടത് 50000 ത്തിലധികം വെബ്‌സൈറ്റുകൾക്ക്. 2015 ജനുവരിക്കും 2022 ജൂണിനുമിടയിൽ ഏകദേശം 55,580 വെബ്‌സൈറ്റുകൾ, യുട്യൂബ് ചാനലുകൾ, യുആര്‍എല്‍, ആപ്ലിക്കേഷനുകൾ മുതലായവ നിരോധിച്ചതായി നിയമ സേവന സ്ഥാപനമായ എസ്എഫ്എല്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.