മൂന്നുവയസ്സുകാരിയെ കൊന്ന് ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു, മാതാവും ആൺ സുഹൃത്തും അറസ്റ്റിൽ.. | 3-year-old girl killed and thrown from train; #Mother_and_boyfriend_arrested.

മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ.  മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കുട്ടിയുടെ മൃതദേഹം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു.  രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.
  പരസ്യം

  മരിച്ച കുട്ടിയുടെ അമ്മ സുനിതയും കാമുകൻ സണ്ണിയുമാണ് അറസ്റ്റിലായത്.  കുഞ്ഞിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി സ്വന്തം അമ്മയാണെന്ന് കണ്ടെത്തി.  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുനിത കുറ്റം സമ്മതിച്ചത്.

  സുനിത മൂന്ന് വയസ്സുള്ള മകൾ കിരണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സണ്ണിയുടെ സഹായത്തോടെ മൃതദേഹം ബെഡ് ഷീറ്റുകൊണ്ട് പൊതിഞ്ഞു.  തുടർന്ന് ശ്രീഗംഗാനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയ ശേഷം മൃതദേഹം ആരും കാണാതെ വലിച്ചെറിയുകയായിരുന്നു.
MALAYORAM NEWS is licensed under CC BY 4.0