keralanews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
keralanews എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സർക്കാരിന്റെ നാലാം വാർഷികം : ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു, ഏപ്രില്‍ 26 വരെ അപേക്ഷിക്കാം. #Mizhivu

 


സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 1,00,000, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 120 സെക്കന്റാണ്. എൻട്രികൾ ഏപ്രിൽ 26 വരെ mizhiv.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.

മൊബൈൽ ക്യാമറ ഉപയോഗിച്ച്ച ചിത്രീകരിക്കുന്ന എൻട്രികളും മത്സരത്തിനായി പരിഗണിക്കുന്നതാണ്. ഫിക്ഷൻ / ഡോക്യുഫിക്ഷൻ / അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. അണിയറ പ്രവർത്തകരുടെ പേര് ചേർത്തുള്ള വീഡിയോകൾ എച്ച് ഡി (1920×1080) mp4 ഫോർമാറ്റിൽ സമർപ്പിക്കണം.

വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ്‌ ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി നൽകാനാവൂ. ലഭ്യമാകുന്ന എൻട്രികളുടെ പകർപ്പവകാശം ഐ&പി.ആർ.ഡിയിൽ നിക്ഷിപ്തമായിരിക്കും. ഐ&പി.ആർ.ഡി ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾ prd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം . അന്വേഷണം ശക്തമാക്കി പോലീസ് #CRIMENEWS

 

 


 

 

എറണാകുളം: എറണാകുളം ചോറ്റാനിക്കരയിൽ അടച്ചിട്ട വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദുരൂഹത നീക്കാൻ ഫോറൻസിക് സംഘം പരിശോധന നടത്തും. വീട്ടുടമ ഫിലിപ്പിൻ്റെ മൊഴിയും രേഖപ്പെടുത്തും. എല്ലിൽ പാടുകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മെഡിക്കൽ പഠനത്തിനാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ഇത് വ്യക്തമാക്കുന്നതിനുള്ള പരിശോധനകൾ ഉൾപ്പെടെയുള്ള പരിശോധനകൾ കളമശേരി മെഡിക്കൽ കോളജിൽ നടത്തും.

വീട്ടിൽ ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി. 30 വർഷത്തോളമായി അടഞ്ഞുകിടന്ന വീട് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു.

നാട്ടുകാരുടെയും പഞ്ചായത്ത് അംഗത്തിൻ്റെയും പരാതിയെ തുടർന്ന് ഇന്നലെ വൈകിട്ട് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അസ്ഥികൾ മനുഷ്യൻ്റേതാണെന്നും ഏറെ പഴക്കമുള്ളതാണെന്നും പോലീസ് പറഞ്ഞു. ഏകദേശം 20 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

സാധാരണക്കാരനെ ഭീഷണിപ്പെടുത്തി പതിനെട്ടു ലക്ഷം രൂപ തട്ടിയെടുത്ത പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു #Kerala_News

 

വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനുമാണ് സസ്‌പെൻഷൻ. ഉത്തര മേഖല ഐ ജി കെ സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. മലപ്പുറം എസ് പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ എസ് ഐ ഇന്നലെ അറസ്റ്റിലായിരുന്നു. ഇൻസ്‌പെക്ടർ സുനിൽദാസ് ഒളിവിലാണ്.

ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ് ഐയും ഇന്‍സ്പെക്ടറും ചേര്‍ന്ന് ഇടനിലക്കാരന്‍ മുഖേന 18 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇടനിലക്കാരൻ നാല് ലക്ഷം രൂപയാണ് ക്വാറി ഉടമയിൽ നിന്നും തട്ടിയത്. തുടര്‍ന്ന് എസ് ഐ ബിന്ദുലാലിനേയും ഇടനിലക്കാരന്‍ അസൈനാരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്. അതേസമയം ഒളിവില്‍ പോയ സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അച്ഛന്റെ മരണവാർത്ത അറിഞ്ഞ മകൻ കുഴഞ്ഞുവീണു മരിച്ചു #Kerala_News

പിതാവിന്റെ മരണവാർത്ത അറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂർ സ്വദേശി പ്രതീഷാണ് മരിച്ചത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


അതേസമയം കാസർഗോഡ് നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മഴ വന്നപ്പോള്‍ അടുത്തുള്ള കടയില്‍ കയറി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചു #Kerala_News

 


 കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസാണ് മരിച്ചത്. ബൈക്ക് പെട്രോൾ തീർന്നതിനെ തുടർന്ന് യുവാവ് വഴിയരികില്‍ നിന്നപ്പോഴാണ് ശക്തമായ മഴ വന്നത്. നനയാതിരിക്കാൻ കടയ്ക്കുള്ളിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ ചാരി നില്‍ക്കുകയായിരുന്നു യുവാവ്. അപ്പോഴാണ്‌ യുവാവിനു ഷോക്കേല്‍ക്കുന്നത് . രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

ജീവനെടുത്ത് മതിയാവാതെ അരളി ; രണ്ട് ജീവനുകള്‍ കൂടെ പൊലിഞ്ഞു #Oleander

 



 പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. രണ്ട് ദിവസം മുമ്പാണ് സംഭവം. തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ് ചത്തത്. അബദ്ധത്തിൽ അരളി തീറ്റ നൽകിയതാണ് മരണകാരണം. ദഹനപ്രശ്നത്തെ തുടർന്നാണ് പശു മൃഗാശുപത്രിയിൽ എത്തിയത്. മരുന്നുമായി വീട്ടിലെത്തിയ ഉടമയാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്.

അടുത്ത ദിവസം തള്ള പശുവും ചത്തു. ചക്ക കഴിച്ചതിനെ തുടർന്ന് ദഹനക്കേട് ഉണ്ടായതായി സംശയമുണ്ടായിരുന്നു. സാധാരണ ദഹനപ്രശ്‌നങ്ങൾ മരുന്ന് കഴിച്ചാൽ ശമിക്കും. ഇത്തവണ മരുന്ന് മാറാത്തതിനാൽ പശുവിന് കുത്തിവെപ്പ് നൽകി.

സബ്‌സെൻ്ററിൽ നിന്ന് കുത്തിവെയ്‌പ്പിനായി ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറാണ് വീടിന് സമീപം അരളി കണ്ടത്. ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇലകൾ തിന്നതാണ് മരണകാരണമെന്ന് കണ്ടെത്തി.

അയാള്‍ റോക്കി ഭായി കളിക്കുകയായിരുന്നു ; കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി ചലച്ചിത്ര താരം റോഷ്ന അന്ന റോയ് #RoshnaAnnaRoy

 


കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി ചലച്ചിത്ര താരം റോഷ്ന അന്ന റോയ്. യദു തന്നോട് മോശമായി സംസാരിച്ചെന്നും അത് തനിക്ക് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്ന പറഞ്ഞു. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കുന്നംകുളത്ത് വെച്ച് തനിക്ക് നേരിട്ട ദുരനുഭവം നടി റോഷ്‌ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.
കുന്നംകുളം റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരു വണ്ടിക്ക് മാത്രം പോകാൻ ഇടമുണ്ടെന്ന് റോഷ്‌ന കുറിച്ചു, സൈഡ് നൽകാൻ ഇടമില്ലാത്തിടത്ത് യദു അപകടകരമായി വണ്ടി എടുത്തു. റോഡിന് നടുവിൽ ബസ് നിർത്തി പുറത്തിറങ്ങി റോക്കി ഭായി കളിക്കുകയും വാഹനത്തിന് പിന്നിൽ ഹോൺ മുഴക്കുമ്പോൾ തിരിച്ചു ഹോൺ മുഴക്കിയപ്പോൾ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് റോഷ്‌ന പറഞ്ഞു.

 വഴിയിൽ കണ്ട എംവിഡിയോട് ഇക്കാര്യം പരാതിപ്പെട്ടതായും പോലീസുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതായും റോഷ്‌ന പറഞ്ഞു.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നതെന്നും ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞാണ് റോഷ്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ഒന്നര മാസമായി വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ അവസാനിക്കും... #ElectionNews


 ഒന്നര മാസമായി വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ അവസാനിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. അന്തിമ പോളിംഗിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. വെള്ളിയാഴ്ചയാണ് പോളിങ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനവിധി ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 സീറ്റുകൾ നേടി, എൽ.ഡി.എഫ് എൻ.ഡി.എയെ പരാജയപ്പെടുത്തി, എൻ.ഡി.എക്ക് വോട്ട് ചെയ്യാനും ജൂൺ 4 ന് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കാനും 38 ദിവസം നഷ്ടമായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇവരിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ (14). ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ഉള്ളത് (5). കോഴിക്കോട് 13 സ്ഥാനാർത്ഥികളും കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർത്ഥികളാണുള്ളത്. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159 ആണ്. ഇവരിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. 3,36,770 സ്ത്രീ വോട്ടർമാരുടെയും 3,13,005 പുരുഷ വോട്ടർമാരുടെയും വർധനവുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണുള്ളത് (ബൂത്തുകൾ-25177, സബ് ബൂത്തുകൾ-54).


30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് മെഷീനുകളും ഇവിടങ്ങളിൽ ഉപയോഗിക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനം വെബ്കാസ്റ്റിംഗ് നടത്തും. ബാക്കിയുള്ള ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടായിരിക്കും. ഈ ജില്ലകളിലെ എല്ലാ ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും

മരണപാച്ചിലുകല്‍ക്കിടയില്‍ പൊലിയുന്നത് മനുഷ്യജീവനുകള്‍ #accident

 


 

മലപ്പുറത്ത് ബസിൻ്റെ പിൻചക്രം ദേഹത്ത് കയറി യുവതി മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്താണ് അപകടം. താമൻകോട് സ്വദേശി ഹുദ (24) ആണ് മരിച്ചത്. കാർ സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് യുവതി തെറിച്ചുവീണ് ബസിനടിയിൽപ്പെടുകയായിരുന്നു. നിർത്താതെ പോയ കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0