അയാള്‍ റോക്കി ഭായി കളിക്കുകയായിരുന്നു ; കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി ചലച്ചിത്ര താരം റോഷ്ന അന്ന റോയ് #RoshnaAnnaRoy

 


കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി ചലച്ചിത്ര താരം റോഷ്ന അന്ന റോയ്. യദു തന്നോട് മോശമായി സംസാരിച്ചെന്നും അത് തനിക്ക് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്ന പറഞ്ഞു. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കുന്നംകുളത്ത് വെച്ച് തനിക്ക് നേരിട്ട ദുരനുഭവം നടി റോഷ്‌ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.
കുന്നംകുളം റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരു വണ്ടിക്ക് മാത്രം പോകാൻ ഇടമുണ്ടെന്ന് റോഷ്‌ന കുറിച്ചു, സൈഡ് നൽകാൻ ഇടമില്ലാത്തിടത്ത് യദു അപകടകരമായി വണ്ടി എടുത്തു. റോഡിന് നടുവിൽ ബസ് നിർത്തി പുറത്തിറങ്ങി റോക്കി ഭായി കളിക്കുകയും വാഹനത്തിന് പിന്നിൽ ഹോൺ മുഴക്കുമ്പോൾ തിരിച്ചു ഹോൺ മുഴക്കിയപ്പോൾ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് റോഷ്‌ന പറഞ്ഞു.

 വഴിയിൽ കണ്ട എംവിഡിയോട് ഇക്കാര്യം പരാതിപ്പെട്ടതായും പോലീസുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതായും റോഷ്‌ന പറഞ്ഞു.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നതെന്നും ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞാണ് റോഷ്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്.