കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസാണ് മരിച്ചത്. ബൈക്ക് പെട്രോൾ തീർന്നതിനെ തുടർന്ന് യുവാവ് വഴിയരികില്‍ നിന്നപ്പോഴാണ് ശക്തമായ മഴ വന്നത്. നനയാതിരിക്കാൻ കടയ്ക്കുള്ളിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ ചാരി നില്‍ക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് യുവാവിനു ഷോക്കേല്‍ക്കുന്നത് . രാത്രി ഒരു മണിയോടെയായിരുന്നു അപകടം.