റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു.8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോള്‍ വ്യക്തമല്ല.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30മീറ്റർ ഉയരമുള്ള സുനാമി തിരമാലകള്‍ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയില്‍ ആഞ്ഞടിച്ചു. റഷ്യയുടെ കുറില്‍ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരില്‍സ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ അറിയിച്ചു. ആളുകള്‍ സുരക്ഷിതരാണെന്നും ഭീഷണി അവസാനിക്കുന്നത് വരെ ഉയർന്ന സ്ഥലങ്ങളില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് 1 മുതല്‍ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളില്‍ 3 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനങ്ങളെ സുരക്ഷിതരാക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്ബമുണ്ടായത്.
വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകള്‍; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു #latest_news
ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി #Tsunami
റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം.
ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കുട്ടിയെ കാണാതായെന്നും വിവരമുണ്ട്. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.
റഷ്യയുടെ കാംചാക്ക തീരത്താണ് വൻ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്.
ഇന്ന് ജൂലൈ 5; റിയോ തത്സുകിയുടെ ഭീകര പ്രവചനം ഫലിച്ചില്ല #prediction
ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം തെറ്റി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍
പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. എഴുപതുകാരിയായ റിയോ ‘പുതിയ ബാബ വാംഗ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. താന്‍ കണ്ട സ്വപ്നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ജാപ്പനീസ് മാംഗ അഥവാ ഗ്രാഫിക് ഇല്ലസ്‌ട്രേറ്റഡ് പുസ്തകങ്ങളിലൂടെയാണ് റിയോ പ്രശസ്തയായത്. 1975-ല്‍ മാംഗ കലാകാരിയായി അരങ്ങേറ്റം കുറിച്ച റിയോ തത്സുകി 1980 മുതലാണ് പ്രവചനാത്മകമായ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്.
2021-ല്‍ പുസ്തകം പുനപ്രസിദ്ധീകരിച്ചപ്പോഴാണ് 2025 ജൂലൈ അഞ്ചിന് രാവില 4.18ന് ജപ്പാന്റെ തെക്കുഭാഗത്ത് ജപ്പാനും ഫിലിപ്പെയ്ന്‍സിനും ഇടയില്‍ സമുദ്രത്തിനടിയില്‍ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്നും അത് 2011-ലെ സുനാമിയേക്കാള്‍ ഭീതിദമായിരിക്കുമെന്നും തത്സുകി പ്രവചിച്ചത്. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം യാത്രക്കാര്‍ പിന്മാറിയതിനാല്‍ പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ടു. നേരത്തെ ഡയാന രാജകുമാരിയുടെയും റോക്ക് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെയും കോബെ ഭൂകമ്പവും മരണങ്ങളും കോവിഡ്-19 മഹാമാരിയും തത്സുകി പ്രവചിച്ചുവെന്ന് അവകാശവാദങ്ങളുണ്ട്.
ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരിച്ച് സർക്കാർ... #Earthquake
ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം സുനാമിക്ക് കാരണമായതായും, മിയാസാക്കി പ്രദേശങ്ങളില്‍ ഇത് എത്തിച്ചേർന്നതായും ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് തൊട്ടുപിന്നാലെ 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനമുണ്ടായതായാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിക്കുന്നത്.
ഭൂകമ്പത്തം നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.