VI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
VI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അതിവേഗ നെറ്റ് വർക്ക് ശക്തമാകുന്നു, 4ജി സേവനങ്ങളുമായി വി... #Technology

 


കേരളത്തിലെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലൊന്നായ വി ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാന്‍ഡ് സ്‌പെക്ട്രത്തിലായുള്ള വി ഗിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നിര്‍ണായകമായ നീക്കമാണിത്. വീഡിയോ സ്ട്രീമിങ്, അതിവേഗത ഡൗണ്‍ലോഡിങ്, തടസങ്ങളില്ലാത്ത ഓണ്‍ലൈന്‍ ഗെയിമിങ് തുടങ്ങിയവയ്ക്കും ഇതു സഹായകമാകും.

ലക്ഷദ്വീപിലെ അഗത്തിയിലും കവരത്തിയിലും 20,000-ത്തില്‍ ഏറെ വരുന്ന ജനങ്ങളേയും സന്ദര്‍ശകരേയും കണക്ടഡ് ആക്കുന്നതിനു സഹായകമായ വിധത്തില്‍ ഏറ്റവും ഫലപ്രദമായ 900 മെഗാഹെര്‍ട്‌സ് സ്‌പ്രെക്ട്രവും 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രവുമാണ് വി വിന്യസിച്ചിരിക്കുന്നത്.

ദേശീയതതലത്തില്‍ വി നടത്തുന്ന വിപുലീകരണങ്ങളുടെ ഭാഗമായാണ് മൂന്ന് ബാന്‍ഡ് സ്‌പെക്ട്രത്തിലായി വി ജിഗാനെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിലിലെ വിജയകരമായ എഫ്പിഒയ്ക്ക് ശേഷം പുതിയ മേഖലകളിലേക്ക് ശേഷി വിപുലീകരിക്കുകയും നിലവിലെ ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മികച്ചതാക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് വി നടത്തി വരുന്നതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയുടെ വിദൂര മേഖലകളില്‍ 4ജി സേവനം ലഭ്യമാക്കാനുള്ള നീക്കങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് ലക്ഷദ്വീപിലെ ഉപഭോക്താക്കളെ വി ജിഗാനെറ്റ് ഉപയോഗപ്പെടുത്താന്‍ ക്ഷണിച്ചു കൊണ്ട് വോഡഫോണ്‍ ഐഡിയ കേരള, തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍.എസ് ശാന്താറാം പറഞ്ഞു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ശക്തമാണ്. കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ശൃംഖല ലക്ഷദ്വീപില്‍ ജിഗാനെറ്റ് അവതരിപ്പിക്കുന്നത് വഴി ആശയവിനിമയം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാഭ്യാസ, ബിസിനസ്, വളര്‍ച്ചാ അവസരങ്ങളും തുറന്നു കൊടുക്കുക കൂടി ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളിയായി BSNL: ടവറില്ലാതെയും നെറ്റ്‌വർക്ക്, ഡി2ഡി പരീക്ഷണം വിജയം... #Tech

ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസറ്റുമായി ചേർന്ന് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) സാങ്കേതിക പരീക്ഷണം വിജയിച്ചു.

ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, വിപണിയിൽ ലഭ്യമായ മറ്റ് സ്മാർട്ട് ഉപകരണങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതാണ് പുതിയ സാങ്കേതികവിദ്യ. വിദൂര പ്രദേശങ്ങളിലും നെറ്റ്‌വർക്ക് തകരാർ സംഭവിച്ചാലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ സവിശേഷത.

മൊബൈൽ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മാത്രമല്ല കാറുകളിലും D2D കണക്റ്റിവിറ്റി ലഭ്യമാകും. ലൊക്കേഷൻ പരിഗണിക്കാതെ തന്നെ ഇത് വിശ്വസനീയമായ കണക്റ്റിവിറ്റി നൽകും.

പുതിയ സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയിച്ചതായി വിയാസത്തും ബിഎസ്എൻഎല്ലും അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം.

NTN കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കിയ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ സാറ്റലൈറ്റ് വഴി ടൂ-വേ മെസേജിംഗും SOS സന്ദേശമയയ്‌ക്കലും വിയാസാറ്റ് ആരംഭിച്ചു. 36,000 കിലോമീറ്റർ അകലെയുള്ള വിയാസാറ്റിൻ്റെ ജിയോസ്റ്റേഷനറി എൽ-ബാൻഡ് ഉപഗ്രഹങ്ങളിലൊന്ന് വഴിയാണ് സന്ദേശം അയച്ചത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ സാറ്റലൈറ്റ് സേവനം വിയാസാറ്റ് വഴി സെൽഫോണുകളിലേക്ക് എളുപ്പത്തിൽ ഉപയോഗിക്കാമെന്ന് വിയാസാറ്റ് അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0