October 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 ഒക്ടോബർ 2025 | #NewsHeadlines

• ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുവനന്തപുരം ഭദ്രാസനാധിപ സ്ഥാനം ഒഴിഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപൻ ആയിരുന്നു.

• അട്ടക്കുളങ്ങര വനിതാ ജയില്‍, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ അനുമതി.

• നവകേരളം – സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതല്‍ ഫെബ്രവരി 28 വരെ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

• ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമാധാന പദ്ധതിയുടെ “ആദ്യ ഘട്ടം” അംഗീകരിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചു.

• കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. പ്രതി ആശുപത്രിയില്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും എഫ്‌ഐആറില്‍ പറയുന്നു.
അമീബിക് മസ്തിക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്.

•  കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന വിഷന്‍ 2031ന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 10ന് നടത്തുമെന്ന് മന്ത്രി ജി ആര്‍ അനിൽ.

• മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളില്ലെന്നുള്ള കേന്ദ്രത്തിൻ്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്ന് ഹൈക്കോടതി പറഞ്ഞു.

• രാജ്യത്ത്‌ ക്രമസമാധാനത്തിൽ മികച്ച നേട്ടവുമായി കേരളം. വർ​ഗീയ സംഘർഷങ്ങളോ സമാന കുറ്റ കൃത്യങ്ങളോ കേരളത്തിൽ അപൂർവമെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 09 ഒക്റ്റോബർ 2024 - #NewsHeadlinesToday


• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ യെല്ലോ അലേർട്ട്. മലയോര മേഖലയിൽ മഴ കനത്തേക്കും. കേരള ലക്ഷ്വദീപ് തീരങ്ങളിൽ മീൻ പിടുത്തതിന് വിലക്ക് തുടരും.

• കഞ്ചിക്കോട്‌ വ്യവസായ ഇടനാഴിക്ക്‌ ആദ്യഘട്ടമായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപ  ഉടൻ കിൻഫ്രയ്‌ക്ക്‌ കൈമാറും. കേരളത്തിന്റെ അപേക്ഷ പരിഗണിച്ചാണ്‌ നടപടി.

• മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ചോര്‍ത്തിയ ചോദ്യപേപ്പര്‍ പണം കൊടുത്ത് വാങ്ങിയത് 144 വിദ്യാര്‍ഥികളെന്നും ഉത്തരം തയ്യാറാക്കി നൽകിയത് ഒമ്പത് മെഡിക്കൽ വിദ്യാര്‍ഥികളെന്നും സിബിഐ.

• പുല്ലൂരാംപാറക്കടുത്ത്‌ കളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞ് രണ്ടുപേർ മരിച്ചു. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു.

• ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി തേടി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയറിയിച്ച് കൊൽക്കത്ത ആര്‍ ജി കര്‍ മെഡിക്കൽ കോളേജിലെ 50 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവച്ചു.

• രാജ്യത്തെ പഴം, പച്ചക്കറി കർഷകർക്ക്‌ അവസാന വിപണി വിലയുടെ മൂന്നിലൊന്ന്‌ മാത്രമാണ്‌ ലഭിക്കുന്നതെന്ന്‌ റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌. ബാക്കി മൂന്നില്‍ രണ്ടു തുകയും കൈക്കലാക്കുന്നത് മൊത്തവില്പനക്കാരും ചില്ലറ വില്പനക്കാരുമാണെന്ന് പഠനത്തില്‍ പറയുന്നു.

• അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി. ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ്. കനത്ത ജാഗ്രത നിർദേശം നൽകി അധികൃതർ.

• 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന് നടക്കും. ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക.

• എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ സമഗ്രമായ മാറ്റത്തിന് കേന്ദ്രം നീങ്ങുന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞ പി.എഫ്. പെൻഷൻ വർധിപ്പിക്കൽ, വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽനിന്ന് ഭാഗികമായി തുക പിൻവലിക്കാൻ അനുമതിനൽകൽ തുടങ്ങിയ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0