• അട്ടക്കുളങ്ങര വനിതാ ജയില്‍, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ
തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി
സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ അനുമതി.
• നവകേരളം – സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026
ജനുവരി 1 മുതല്‍ ഫെബ്രവരി 28 വരെ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍
തീരുമാനമായി.
• ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന്
സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെയും
തടവുകാരെയും മോചിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമാധാന പദ്ധതിയുടെ
“ആദ്യ ഘട്ടം” അംഗീകരിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചു.
• കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ
സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. പ്രതി
ആശുപത്രിയില്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും എഫ്‌ഐആറില്‍
പറയുന്നു.
അമീബിക് മസ്തിക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്.• കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി
സംഘടിപ്പിക്കുന്ന വിഷന്‍ 2031ന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ
സെമിനാര്‍ ഒക്ടോബര്‍ 10ന് നടത്തുമെന്ന് മന്ത്രി ജി ആര്‍ അനിൽ.
• മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സര്‍ക്കാര്‍
എഴുതിത്തള്ളില്ലെന്നുള്ള കേന്ദ്രത്തിൻ്റെ നിലപാടിനെതിരെ
രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ
അക്കാര്യം തുറന്ന് പറയണമെന്ന് ഹൈക്കോടതി പറഞ്ഞു.
• രാജ്യത്ത് ക്രമസമാധാനത്തിൽ മികച്ച
നേട്ടവുമായി കേരളം. വർഗീയ സംഘർഷങ്ങളോ സമാന കുറ്റ കൃത്യങ്ങളോ കേരളത്തിൽ
അപൂർവമെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.