• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ യെല്ലോ അലേർട്ട്.
മലയോര മേഖലയിൽ മഴ കനത്തേക്കും. കേരള ലക്ഷ്വദീപ് തീരങ്ങളിൽ മീൻ പിടുത്തതിന്
വിലക്ക് തുടരും.
• മെഡിക്കൽ ബിരുദ
പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ചോര്‍ത്തിയ ചോദ്യപേപ്പര്‍ പണം
കൊടുത്ത് വാങ്ങിയത് 144 വിദ്യാര്‍ഥികളെന്നും ഉത്തരം തയ്യാറാക്കി നൽകിയത്
ഒമ്പത് മെഡിക്കൽ വിദ്യാര്‍ഥികളെന്നും സിബിഐ.
• പുല്ലൂരാംപാറക്കടുത്ത്
കളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞ് രണ്ടുപേർ
മരിച്ചു. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു.
• ക്രൂരബലാത്സംഗത്തിനിരയായി
കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി തേടി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം
നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയറിയിച്ച് കൊൽക്കത്ത ആര്‍ ജി
കര്‍ മെഡിക്കൽ കോളേജിലെ 50 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവച്ചു.
• രാജ്യത്തെ പഴം, പച്ചക്കറി കർഷകർക്ക് അവസാന വിപണി വിലയുടെ മൂന്നിലൊന്ന്
മാത്രമാണ് ലഭിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട്. ബാക്കി
മൂന്നില്‍ രണ്ടു തുകയും കൈക്കലാക്കുന്നത് മൊത്തവില്പനക്കാരും ചില്ലറ
വില്പനക്കാരുമാണെന്ന് പഠനത്തില്‍ പറയുന്നു.
• അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് ഭീതി. ഫ്ലോറിഡയിൽ
അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ്
ഗവണ്മെന്റ്. കനത്ത ജാഗ്രത നിർദേശം നൽകി അധികൃതർ.
• 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ നറുക്കെടുപ്പും 12 കോടി
രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന് നടക്കും.
ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക.
• എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ സമഗ്രമായ മാറ്റത്തിന്
കേന്ദ്രം നീങ്ങുന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞ പി.എഫ്. പെൻഷൻ വർധിപ്പിക്കൽ,
വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽനിന്ന് ഭാഗികമായി തുക പിൻവലിക്കാൻ അനുമതിനൽകൽ
തുടങ്ങിയ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.