Suresh Gopi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Suresh Gopi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയെ രഹസ്യമായി ചോദ്യം ചെയ്തു #thrissur_pooram

 

 

 

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്ത് അതീവരഹസ്യമായാണ് മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വഷണമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ബാക്കിയുളളത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് അടക്കമുളള ഉദ്യോഗസ്ഥ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സുരേഷ് ഗോപി പൂരം അലങ്കോലപ്പെട്ട സമയത്ത് ആംബുലന്‍സില്‍ എത്തിയത് അടക്കം ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകരാണ് പൂരസ്ഥലത്തെ പ്രശ്നങ്ങൾ അറിയിച്ചതെന്നാണ് കേന്ദ്ര മന്ത്രിയുടെ മൊഴി. തൃശൂര്‍ പുരം അലങ്കോലപ്പെട്ടതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന എന്നായിരുന്നു സിപിഐ ആരോപണം. സുരേഷ് ഗോപി ആംബുലന്‍സില്‍ സ്ഥലത്ത് എത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടല്‍ അസ്വഭാവികമെന്നാണ് പ്രത്യേക സംഘത്തിന് സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാർ മൊഴി നല്‍കിയത്.

കേരളത്തിന് സില്‍വര്‍ ലൈന്‍ ആവശ്യമില്ല; സുരേഷ് ഗോപി... #Suresh_Gopi

 


സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഒരു വ്യക്തിയെന്ന നിലയിലാണ് കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന് പറയുന്നത്. ഒരു പ്രളയത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടാകണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

കേരളത്തിന് വേണ്ടി വന്ദേഭാരത് അനുവദിച്ചുകിട്ടിയപ്പോഴും സുരേഷ് ഗോപി കെറെയിലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

അതേസമയം കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും തന്റെ ഗുരുസ്ഥാനീയരായ ആളുകളുടെ അനുഗ്രഹം തേടിയതാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

വീണാ ജോർജിന് കുവൈറ്റ് യാത്ര നിഷേധിച്ച സംഭവം, അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് സുരേഷ് ഗോപി... #Suresh_Gopi

 


ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ വിവാദം വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അനാവശ്യ വിവാദം ഉണ്ടാക്കേണ്ട. കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈത്തിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാരാണ്. നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.

അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈത്ത് സർക്കാരാണ്. അവർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ​ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി സുരേഷ് ​ഗോപി കൊച്ചിയിലേക്ക് എത്തി.

സുരേഷ് ഗോപി നാളെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും... #Suresh_Gopi

കേന്ദ്ര പെട്രോളിയം- ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നാളെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചക്ക് 12ന് ശേഷമായിരിക്കും അദ്ദേഹം ക്ഷേത്രത്തിലെത്തുക. മന്ത്രിക്ക് ക്ഷേത്ര പരിസരത്ത് ബി.ജെ.പി. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകുമെന്ന് മണ്ഡലം പ്രസിഡൻ്റ് ചെങ്ങുനി രമേശൻ പറഞ്ഞു. രാവിലെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി പയ്യാമ്പലത്തെ മാരാർജി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. കല്യാശേരിയിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീട്, മാടായിക്കാവ്, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മാമാനിക്കുന്ന്, കൊട്ടിയൂർ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.


സുരേഷ് ഗോപി നാളെ കണ്ണൂരില്‍... #Suresh_Gopi


കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ദില്ലിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ​ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും. മറ്റെന്നാൾ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. 

അതിനിടെ, മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിലെത്തി ചുമതല ഏൽക്കും. 

സുരേഷ് ഗോപി ഇനി സഹ മന്ത്രി ; മൂന്നാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. #Suresh_Gopi

സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.   രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.   ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്.  

 ത്രികോണ മത്സരം നടന്ന തൃശൂരിൽ എൽ.ഡി.എഫിലെ വി.എസ്.   സുനിൽകുമാറും യു.ഡി.എഫിലെ കെ. മുരളീധരനെ പരാജയപ്പെടുത്തി.   തൃശ്ശൂരിൽ മൂന്നാം തവണയാണ് വിജയിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞത്.   2016 സുരേഷ് ഗോപിയെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തിരുന്നു.   2016 ഒക്ടോബറിൽ ബിജെപിയിൽ ചേർന്ന സുരേഷ് ഗോപി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

  2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്തി.   എന്നാൽ മൂന്നാം തവണയും വോട്ട് ചോദിച്ച സുരേഷ് ഗോപിയെ തൃശൂർ പിടിച്ചുനിർത്തി.   70,000-ത്തിലധികം സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിന് രണ്ട് മന്ത്രിമാർ, ഞെട്ടി മറ്റ് മുന്നണികൾ : സുരേഷ് ഗോപിക്ക് പുറമേ രണ്ടാം മന്ത്രി ആരെന്നുള്ള സർപ്രൈസ് പുറത്ത്. #Suresh_Gopi

സുരേഷ് ഗോപിക്ക് പുറമെ, മൂന്നാം മോദി സർക്കാർ മന്ത്രി സഭയിൽ മലയാളിയായ ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും.   ഇതോടെ മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി ജോർജ് കുര്യൻ മാറും.   പ്രധാനമന്ത്രി വിളിച്ച ചായ സത്കാരത്തിലാണ് അദ്ദേഹം പങ്കെടുത്തത്.

തൃശൂരിൽ ജയിച്ച സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആകും എന്ന വാർത്ത മുൻപേ പ്രചരിച്ചിരുന്നു. ടൂറിസമോ സാസ്കാരിക വകുപ്പോ ലഭിച്ചേക്കും എന്നാണ് സൂചന. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഔദ്യോഗിക അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം ഡൽഹിയിലെത്തി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0