കണ്ണൂർ: സംസ്ഥാനത്ത് ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ബുധനാഴ്ച നാല് മണി മുതൽ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റ് https://www.hscap.kerala.gov.in/ വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയർ സെക്കൻഡറി സ്‌കൂളിലും ഹെൽപ്പ് ഡെസ്‌ക് ഉണ്ട്. 20 വരെ അപേക്ഷിക്കാം. 24ന് ട്രയൽ അലോട്ട്മെൻ്റ് നടക്കും. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെൻ്റ്. 10ന് രണ്ടാം അലോട്ട്മെൻ്റും 16ന് മൂന്നാം അലോട്ട്മെൻ്റും നടക്കും. ജൂൺ 18-ന് ക്ലാസ് തുടങ്ങും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.