Kerala Election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala Election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

"ഫണ്ടെവിടെ വീടെവിടെ കോൺഗ്രസ്സേ.." വൈറലായി ഇലക്ഷൻ ഗാനം, പിന്നിൽ കല കുവൈറ്റ് പ്രവാസി കലാകാരന്മാർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. #Fund_Evide_Veed_Evide

വയനാട് : മുണ്ടക്കൈ ദുരന്തബാധിതർക്കായി പിരിച്ച ഫണ്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും ചർച്ചയാകുന്നതിനിടെ, അതിനെ ആസ്പദമാക്കി തയ്യാറാക്കിയ പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. എൽഡിഎഫ് പ്രചാരണ പരിപാടികളിലും ഈ ഗാനം ഇടംനേടിയിട്ടുണ്ട്.
“മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺഗ്രസിതല്ലേ,
വയനാട്ടിലെ വീടിനായി എന്ന് പറഞ്ഞ് പറ്റിച്ചെടുത്തൊരു പൈസയാണല്ലേ..
ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ..
നിങ്ങൾ പിരിച്ചതല്ലേ,
ഞങ്ങൾ മറന്നെന്ന് വിചാരിക്കല്ലേ..”
എന്നിങ്ങനെ പോകുന്ന വരികളിലൂടെ കോൺഗ്രസിനെതിരായ വിമർശനമാണ് ഗാനത്തിൽ ഉയർത്തുന്നത്.
കുവൈത്തിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ കല കുവൈത്തിന്റെ അബ്ബാസിയ മേഖല പ്രവർത്തകരാണ് ഗാനത്തിന് പിന്നിൽ. അബ്ബാസിയ കെ യൂണിറ്റ് അംഗമായ സെബിൻ ആന്റണിയാണ് പാരഡി ഗാനത്തിന്റെ രചന നിർവഹിച്ചത്. സംഘടനയിലെ അംഗങ്ങൾ ചേർന്നാണ് ഗാനം അവതരിപ്പിച്ചത്. സൗഹൃദ കൂടിച്ചേരലിനിടെ ആലപിച്ച ഗാനം പിന്നീട് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇത് ശ്രദ്ധ നേടിയത്.
ഇൻസ്റ്റാഗ്രാം റീലുകൾ ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും, എൽഡിഎഫിന്റെ റോഡ് ഷോകളിലും ഗാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംസ്ഥാനത്തെ വിവിധ പ്രചാരണ വേദികളിൽ ഈ പാട്ട് ട്രെൻഡായി മാറിയിരിക്കുകയാണ്.
അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ 100 വീടുകളും, രാഹുൽ ഗാന്ധിയുടെ പേരിൽ 100 വീടുകളും, യൂത്ത് കോൺഗ്രസിന്റെ 30 വീടുകളും ഉൾപ്പെടെ ആകെ 230 വീടുകൾ നിർമിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, ഇതുവരെ ഒരു വീടും പൂർത്തീകരിച്ചിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. പിന്നീട് മേപ്പാടി കുന്നൻപറ്റ പ്രദേശത്ത് സ്ഥലമെടുത്ത് തറക്കല്ലിടൽ ചടങ്ങ് സംഘടിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
230 വീടുകളുടെ പദ്ധതിയിൽ 50 വീടുകൾക്കാണ് തറക്കല്ലിട്ടതെന്ന് പറയപ്പെടുന്നു. എന്നാൽ നിർമാണം ആരംഭിച്ചിട്ടില്ലെന്നും, സ്ഥലത്ത് പുരോഗതി ദൃശ്യമല്ലെന്നും വിമർശനങ്ങൾ ഉയരുന്നു. ചടങ്ങിനിടെ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ യഥാർത്ഥ നിർമ്മാണവുമായി ബന്ധപ്പെട്ടതല്ലെന്ന ആരോപണവും നിലനിൽക്കുന്നു.

കൊട്ടികലാശം ! ഇലക്ഷന്‍ ശബ്ദ പ്രചാരണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം, മുന്നണികളുടെ പ്രചാരണാവലോകനം ഒറ്റനോട്ടത്തില്‍.. #LoksabhaElection

 


സംസ്ഥാനത്ത് ഇലക്ഷന്‍ പ്രചരണം കൊട്ടികലാശത്തിലേക്ക്, ഒരു മാസത്തോളം നീണ്ട പ്രചാരണ പരിപാടികള്‍ക്കാണ് ഇന്ന് വൈകുന്നേരം ആറുമണിയോടെ സമാപനമാകുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്‍റെതാണ്.

മുന്നണികള്‍ പ്രധാന കേന്ദ്രങ്ങളില്‍ അവരുടെ പരമാവധി ശക്തി കാണിക്കുവാനായി കൊട്ടികലാശം വിനിയോഗിക്കും. പൊതുജനങ്ങള്‍ക്കു മുന്‍പില്‍ ശബ്ദ പ്രചാരണം ഇന്ന് കൊടിയിറങ്ങുമ്പോള്‍ വേനല്‍ ചൂടിനൊപ്പം ആവേശ ചൂടിനും ശമാനമുണ്ടായില്ല.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണ പോരായ്മകളും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയുമാണ് ഇടതുപക്ഷം പ്രചാരണായുധമാക്കി മാറ്റുന്നത്. രണ്ടു കോടി തൊഴില്‍ എന്നത് വാഗ്ദാനം മാത്രമായത്, പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധന, മത മൈത്രിയുടെ തകര്‍ച്ച, കേരളത്തോടുള്ള നിഷേധ മനോഭാവം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചത്, പ്രളയ സമയത്ത് കേരളത്തിന്‌ നല്‍കിയ അരിക്കും സൈനികര്‍ക്കും ഉള്ള ചെലവ് തിരിച്ചു വാങ്ങിയത്, സൈനിക ജോലി യുവാക്കള്‍ക്ക് ഇല്ലാതാക്കിയത്, കൊവിഡ് വാക്സിന്‍ കമ്പനിയില്‍ നിന്നും വരെ വാങ്ങിയ ഇലക്ട്രല്‍ ബോണ്ട്‌ അഴിമതി, ഇഡി അന്വേഷണം, അരവിന്ദ് കേജരിവാളിന്‍റെത് ഉള്‍പ്പടെയുള്ള അറസ്റ്റ്, ഗൌരി ലങ്കേഷ് ഉള്‍പ്പടെയുള്ളവരുടെ കൊലപാതകം തുടങ്ങിയ കാര്യങ്ങളാണ് നരേന്ദ്ര മോഡിയുടെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രചാരണ ആയുധങ്ങള്‍.

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനവും ഇത്രയും പ്രശ്നങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുമ്പോഴും  എല്‍ഡിഎഫ് ഗവണ്മെന്റിനെതിരെ മാത്രം പ്രതിഷേധിക്കുന്ന രീതിയും വികസനങ്ങള്‍ക്ക് തുരംഗം വെക്കുന്ന നിലപാടുകളും കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങളാണ്. കോണ്‍ഗ്രസ് എംപി മാരുടെ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനമാണ് മറ്റൊരു പ്രചാരണായുധം. കെപിസിസി അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍റെ നിലപാടുകളും പ്രതിപക്ഷ നേതാവായ വിഡി സതീശനെ പരസ്യമായി തെറി വിളിച്ചതും ഉള്‍പടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ക്യാമ്പുകളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

നരേന്ദ്ര മോഡിയെ മാത്രം മുന്നോട്ടു വച്ചുള്ള പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. സോഷ്യല്‍ മീഡിയകളിലും വെബ് സൈറ്റുകളിലും പണംനല്കിയുള്ള പ്രചാരണവും പരസ്യവുമാണ് പ്രധാന രീതി. ഇന്ത്യയെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആക്കും എന്നുള്ള മുന്‍  തിരഞ്ഞെടുപ്പിലെ പ്രചരണം മാറ്റി ഇത്തവണ മൂന്നാമാത്തെ സാമ്പത്തിക ശക്തി ആക്കും എന്നുള്ള പ്രചാരണമാണ് നടത്തുന്നത്. ഇന്ധന വില കുറയ്ക്കും എന്നുള്ള പ്രചരണം ഇതിനിടെ തന്നെ ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

എല്ലാവര്‍ക്കും 15 ലക്ഷം നല്‍കും എന്നുള്ള ബിജെപിയുടെ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ എതിര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ലക്ഷം രൂപ നല്‍കും എന്നാ തരത്തിലുള്ള പ്രചാരണമാണ് നടത്തുന്നത്. അതുകൂടാതെ എല്ലാവര്ക്കും ജോലി നല്‍കുമെന്നും വാഗ്ദാനത്തില്‍ പറയുന്നു. അഴിമതി കാരണം ഭരണം നഷ്ടപ്പെട്ട കോണ്ഗ്രസ് അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നും തിരിച്ചു കയറിയിട്ടില്ല എന്നതിനാല്‍ ഇത്തവണ ശക്തി കാണിക്കേണ്ട അത്യാവശ്യ ഘട്ടമായി മാറിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0