• സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, പത്തനംതിട്ട, ഇടുക്കി,
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
• സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയിൽ വ്യാപകനാശം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്.
• നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയിൽ.• സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
• ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം ശക്തമായതും അതിതീവ്രമായതുമായ മഴ ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ.
• ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിക്കുള്ളില്‍ വെച്ച്
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ.
• വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സ്കൂളുകൾക്ക് ഗ്രേഡിങ് ഏർപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.
• നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പാസായ 398 പട്ടികജാതിക്കാർക്കുകൂടി സർക്കാർ ആശുപത്രികളിൽ തൊഴിൽ പരിശീലനത്തിന് അവസരം.
• രാജ്യത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.
• പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ സെക്രട്ടറി ജനറൽ ആയി ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയെ നിയമിച്ചു.