June 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 ജൂൺ 2025 | #NewsHeadlines

• എതിരാളികളായ പഞ്ചാബിനെ വീഴ്ത്തി ഐ പി എൽ ൽ കന്നി കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ. പതിനെട്ട് വർഷത്തെ കാത്തിരിപ്പിന്  ശേഷമാണ്  ആർ സി ബി കിരീടം നേടിയത്.

• നാലുവർഷത്തിനിടെ 3357 കോടി രൂപയുടെ നിക്ഷേപം കിൻഫ്ര വഴി വ്യവസായ വകുപ്പ്‌ സംസ്ഥാനത്തെത്തിച്ചതായി വ്യവസായമന്ത്രി പി രാജീവ്. 28,749 പേർക്ക്‌ തൊഴിലും നൽകി .

• ഏറെനാളായി മുടങ്ങിക്കിടന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർഥ്യമാകാൻ വഴിയൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയില്‍ പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടുനീങ്ങാൻ ധാരണയായി.

• രാജ്യത്ത്‌ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള വലിയ സംസ്ഥാനമായി വീണ്ടും കേരളം. നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട് പ്രകാരം അഞ്ചുവയസ്സിന്‌ മുകളിലും ഏഴ്‌ വയസ്സിന്‌ മുകളിലും പ്രായമുള്ളവരിൽ ഏറ്റവുമധികം സാക്ഷരരുള്ളത് കേരളത്തിൽ.

• ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ചോര്‍ത്തി നൽകിയെന്ന കേസിൽ പഞ്ചാബിൽ ഒരാള്‍ അറസ്റ്റിൽ. തരൺ താരൺ സ്വദേശിയായ ​ ഗംഗദീപ് സിങ് ആണ് അറസ്റ്റിലായത്.

• ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന് മധ്യപ്രദേശ് സംസ്ഥാന മന്ത്രി വിജയ് ഷായ്‌ക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു.

• സിൽവർലൈൻ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച നിർദ്ദേശം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

• കേരള സഹകരണ റിസ്ക് ഫണ്ട് വഴി സംസ്ഥാനത്ത് ആയിരം കോടി രൂപയോളം വിതരണം ചെയ്തതായി വ്യവസായ മന്ത്രി പി രാജീവ്. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ജൂൺ 2025 | #NewsHeadlines

• കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി

• കൊച്ചി ഇ ഡി ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ പ്രതിയായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിലെ വിവരശേഖരണത്തിൻ്റെ ഭാഗമായിട്ടാണ് പരിശോധന.

• പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഇടം പിടിച്ചത് 2,49,540 പേര്‍. ഒന്നാം അലോട്ട്മെന്റിന് ശേഷം 69,034 സീറ്റുകള്‍ ഒഴിവുണ്ട്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,507 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റില്‍ 4,63,686 അപേക്ഷകളാണ് ലഭിച്ചത്.

• സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്ന് പേരും സൈനികരെന്ന് സ്ഥിരീകരിച്ചു. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും അപകടത്തിൽ കാണാതായി. ഇന്നലെയാണ് സൈനിക ക്യാമ്പിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്.

• ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങളിൽ മുൻഗണന നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.

• കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

• അഞ്ചുവർഷംകൊണ്ട്‌ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ നിന്ന്‌ കേന്ദ്രസർക്കാർ പുറത്താക്കിയത്‌ 1.76 കോടി കുടുംബത്തെ. പദ്ധതിക്കുള്ള ബജറ്റ്‌ വിഹിതം ഘട്ടം ഘട്ടമായി വെട്ടിക്കുറച്ചാണ്‌ ഇത്രയേറെപേരെ പുറത്താക്കിയത്.

• സംസ്ഥാന വികസനത്തിനുതകുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്  ഡൽഹിക്ക് പുറപ്പെടും.

• ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. കാസർകോട്-കണ്ണൂർ ദേശീയപാതയിലെ പിലിക്കോട് പടുവളത്ത് വിള്ളൽ കാണപ്പെട്ടു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിലെ പാലം മുതൽ പടുവളം റോഡ് വരെ അഞ്ച് മീറ്റര്‍ ഉയരത്തിൽ കെട്ടി ഉയർത്തിയ ഭാഗത്ത് നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ജൂൺ 2024 #NewsHeadlines

• വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

• നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച. അരുണാചലിൽ 60 സീറ്റിൽ 46 ഉം നേടി ബി ജെ പി വിജയിച്ചു.

• അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

• അർജന്റീനയിൽ പട്ടാളഭരണകാലത്ത്‌ കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ സംഘടനയായ "മദേഴ്‌സ്‌ ഓഫ്‌ പ്ലാസ ദെ മായോ'യുടെ മുഖമായി മാറിയ നോറ കോർട്ടീന വിടവാങ്ങി.

• ചൈനയുടെ ചാങ് ഇ 6 പേടകം ചന്ദ്രന്റെ മറുപുറത്ത്‌ വിജയകരമായി സോഫ്‌റ്റ്‌ ലാൻഡ്‌  ചെയ്‌തു. സാമ്പിൾ ശേഖരിച്ച്‌ ഉടൻ മടങ്ങുന്നതിനുള്ള ദൗത്യവുമായി ഞായർ പുലർച്ചെ 6.23നാണ്‌ ഏയ്‌കൻ സമതലത്തിലിറങ്ങിയത്‌.

• ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വീണ്ടും മാറ്റിവച്ചു. വിക്ഷേപണത്തിന് 3 മിനിറ്റും 51 സെക്കന്‍ഡും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്.

• ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ സുതാര്യതയും അട്ടിമറിയില്ലെന്നും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

• പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി. പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമാണ് പൊലീസ്. അതിനാൽ ആ മാന്യതയിൽ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

• ലഹരി വിതരണക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നതു തടയാന്‍ വിദ്യാലയങ്ങള്‍ക്കു സമീപം എക്സൈസ് പട്രോളിങ് ശക്തമാക്കുവാൻ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

• ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് കര്‍ണാടകയില്‍ മദ്യ വില്‍പന നിരോധിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനെ തുടര്‍ന്നും സംസ്ഥാന ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിനെയും തുടര്‍ന്നാണ് 5 ദിവസത്തെ ഡ്രൈ ഡേ.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ | 03 ജൂൺ 2023 | #News_Headlines


● രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.

● ഒഡീഷ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും ഉള്‍പ്പെട്ടതായി സംശയം. കോറമാണ്ഡലും ചരക്ക് ട്രെയിനും ഇടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയത്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

● ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടുമുതല്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

● മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. മംഗളൂരു സോമേശ്വര്‍ ബീച്ചിലാണ് സംഭവം. വ്യാ‍ഴാ‍ഴ്ച രാത്രി 7.30നാണ് സോമേശ്വര ബീച്ചിൽ വച്ച് കാസർകോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് ഇവർ.

● ജനാധിപത്യത്തിനു പിന്നാലെ, സ്‌കൂൾ പാഠപുസ്‌തകങ്ങളിൽനിന്ന്‌ രാജ്യത്തെ അസമത്വവും ദാരിദ്ര്യവും വിശദമാക്കുന്ന അധ്യായങ്ങളും നീക്കി എൻസിഇആർടി. 11–-ാം ക്ലാസിലെ ‘ഇന്ത്യൻ ഇക്കണോമിക് ഡെവലപ്‌മെന്റ്‌’ പുസ്‌തകത്തിലെ ‘പോവർട്ടി’ എന്ന അധ്യായം പൂർണമായും ഒഴിവാക്കി.

● തോട്ടം തൊഴിലാളികൾക്ക്‌ ഡിസംബറിലെ അടിസ്ഥാന ദിവസ ശമ്പളത്തോടൊപ്പം 41 രൂപ വർധിപ്പിക്കും. ഈ വർഷം ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. സർവീസ് കാലയളവനുസരിച്ച് നിലവിലുള്ള വെയിറ്റേജിൽ 55 മുതൽ 115 പൈസവരെ വർധിപ്പിക്കാനും മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം തീരുമാനിച്ചു.

● മണിപ്പുർ കലാപത്തിൽ 98 പേർ കൊല്ലപ്പെട്ടെന്ന്‌ സംസ്ഥാന സർക്കാർ. 310 പേർക്ക്‌ പരിക്കേറ്റെന്നും വെള്ളിയാഴ്‌ച പ്രസ്‌താവനയിൽ അറിയിച്ചു. കലാപം തുടങ്ങിയ മെയ്‌ മൂന്നുമുതൽ 4014 തീവയ്‌പ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 272 ദുരിതാശ്വാസ ക്യാമ്പിലായി 37,450 പേർ കഴിയുന്നുണ്ടെന്നും പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം, കലാപത്തിൽ ഏകദേശം 160 പേർ കൊല്ലപ്പെട്ടതായി മണിപ്പുരിലെ പ്രധാന പത്രമായ ഷില്ലോങ്‌ ടൈംസ്‌ മെയ്‌ 10ന്‌ തന്നെ റിപ്പോർട്ട്‌ ചെയ്‌തു.

● ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്‍ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0