ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ജൂൺ 2024 #NewsHeadlines

• വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

• നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച. അരുണാചലിൽ 60 സീറ്റിൽ 46 ഉം നേടി ബി ജെ പി വിജയിച്ചു.

• അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

• അർജന്റീനയിൽ പട്ടാളഭരണകാലത്ത്‌ കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ സംഘടനയായ "മദേഴ്‌സ്‌ ഓഫ്‌ പ്ലാസ ദെ മായോ'യുടെ മുഖമായി മാറിയ നോറ കോർട്ടീന വിടവാങ്ങി.

• ചൈനയുടെ ചാങ് ഇ 6 പേടകം ചന്ദ്രന്റെ മറുപുറത്ത്‌ വിജയകരമായി സോഫ്‌റ്റ്‌ ലാൻഡ്‌  ചെയ്‌തു. സാമ്പിൾ ശേഖരിച്ച്‌ ഉടൻ മടങ്ങുന്നതിനുള്ള ദൗത്യവുമായി ഞായർ പുലർച്ചെ 6.23നാണ്‌ ഏയ്‌കൻ സമതലത്തിലിറങ്ങിയത്‌.

• ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വീണ്ടും മാറ്റിവച്ചു. വിക്ഷേപണത്തിന് 3 മിനിറ്റും 51 സെക്കന്‍ഡും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്.

• ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ സുതാര്യതയും അട്ടിമറിയില്ലെന്നും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

• പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി. പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമാണ് പൊലീസ്. അതിനാൽ ആ മാന്യതയിൽ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

• ലഹരി വിതരണക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നതു തടയാന്‍ വിദ്യാലയങ്ങള്‍ക്കു സമീപം എക്സൈസ് പട്രോളിങ് ശക്തമാക്കുവാൻ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

• ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് കര്‍ണാടകയില്‍ മദ്യ വില്‍പന നിരോധിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനെ തുടര്‍ന്നും സംസ്ഥാന ലെജിസ്​ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിനെയും തുടര്‍ന്നാണ് 5 ദിവസത്തെ ഡ്രൈ ഡേ.
MALAYORAM NEWS is licensed under CC BY 4.0