January 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
January 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റ നോട്ടത്തിൽ - 09/01/2026 - #MalayalamNewsHeadlines #MorningNews

• വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യത. നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ മഴയുണ്ടാകും.

• കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി നോർക്ക റൂട്സ്. ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസുമായുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി.

• കൈക്കൂലി ആരോപണങ്ങൾ നേരിട്ട എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണ‌നെ സർവീസിൽ നിന്ന് നീക്കി. കൊച്ചിയിൽ സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു.

• ക‍ഴിഞ്ഞ വർഷം മേയ് 24 ന് കൊച്ചി തീരത്തിന് സമീപം നടന്ന എം എൽ സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് 1227.62 കോടി രൂപ ഹൈക്കോടതിയിൽ ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി. വിധി അനുകൂലമായാല്‍ പലിശ തുക ഉൾപ്പെടെ ഇത് സംസ്ഥാനത്തിന് ലഭിക്കും.

• വിദ്യാർഥി വിസക്കാർക്കുള്ള മുന്നറിയിപ്പിന്‌ പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ബി1, ബി2 വിസക്കാർക്കും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്‌. വിസ ദുരുപയോഗിക്കുകയോ അനുവദിച്ചതിലും കൂടുതൽ കാലം താമസിക്കുകയോ ചെയ്‌താൽ സ്ഥിരം യാത്രാവിലക്ക്‌ ഏർപ്പെടുത്തുമെന്നാണ്‌ ഇന്ത്യയിലെ യുഎസ്‌ എംബസി നൽകുന്ന മുന്നറിയിപ്പ്‌.

• സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു.

• മണിപ്പൂര്‍ വംശീയ കലാപത്തിനിടെ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി ജനക്കൂട്ടത്തിനിടയിലൂടെ നടത്തുകയും രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസുകളില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് ഗുവാഹട്ടിയിലെ പ്രത്യേക സിബിഐ കോടതി. കേസില്‍ വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു.

• ഗർഭാവസ്ഥ തുടരാൻ ഒരു സ്ത്രീയെ നിർബന്ധിക്കുന്നത് അവരുടെ ശാരീരികമായ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും മാനസികാഘാതം വർദ്ധിപ്പിക്കുമെന്നും ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ സമ്മതമില്ലാതെ 14 ആഴ്ച പ്രായമുള്ള ഭ്രൂണം ഗർഭച്ഛിദ്രം നടത്തിയതിന് ഭാര്യയ്‌ക്കെതിരെ എടുത്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 09 | #NewsHeadlinesToday

• ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

• ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ അനിയന്ത്രിത തിരക്കിനിടയിൽപ്പെട്ട് 6 പേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്ക്.

• സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒടുവിൽ സ്വർണക്കപ്പ് തൃശൂരിന്, 1008 പോയിന്റ് നേടിയാണ് സ്വർണ്ണകപ്പ് കരസ്ഥമാക്കിയത്.

• പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്.

• ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.

• ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശികളായ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. തുറവൂർ സ്വദേശികളായ വാസുദേവൻ, യാമിനി ദമ്പതിമാരാണു മരിച്ചത്.

• വയനാട് പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു ആണ് മരിച്ചത്.

• ഇന്ത്യയുടെ ചരിത്ര ദൗത്യമായ സ്‌പേഡെക്സ് രണ്ടാം തവണയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0