Iran Israyel conflicts എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Iran Israyel conflicts എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അഹമ്മദ് വാഹിദിയെ കമാൻഡർ ഇൻ ചീഫായി നിയമിച്ച് ഇറാൻ #Iran


ടെഹ്‌റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിൻ്റെ പുതിയ കമാൻഡർ ഇൻ ചീഫായി അഹമ്മദ് വാഹിദിയെ ഇറാൻ നിയമിച്ചു. മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിറ്ററി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാന്ഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചത്. ഇറാനും അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുകയാണ്.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്കൊപ്പം ഉന്നത നേതൃനിരയിലെ 40 പേരെയാണ് ഇറാന് നഷ്ടമായത്. ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും വ്യോമാക്രമണത്തിൽ മരിച്ചു. സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവി അടക്കം 40 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഖമനെയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഖമനയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാൻ്റെ പുതിയ നേതാവിനെ 88 പുരോഹിതന്മാർ അടങ്ങുന്ന 'അസംബ്ലി ഓഫ് ലീഡർഷിപ്പ്' തിരഞ്ഞെടുക്കും. പിൻഗാമിയായി ഖമനേയിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.

അതേസമയം, ഇറാൻ്റെ മിസൈൽ വിതരണ കേന്ദ്രങ്ങൾ, സൈനിക കമാൻഡ് സെൻ്ററുകൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ അമേരിക്കൻ സംയുക്ത ആക്രമണം തുടരുകയാണ്. ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ ആക്രമണം ഇറാനും ശക്തമാക്കി. ഇതോടെ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 71 വിമാനങ്ങൾ റദ്ദാക്കി. 

 Iran appoints Ahmad Vahidi as commander-in-chief

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു; അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി #Delhi


ദില്ലി:പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു.

രാത്രി 9.30 നാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും തിരികെ എത്തുന്നത്. ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇതിനോടകം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയിട്ടുണ്ട്.

സ്വതന്ത്രരാജ്യങ്ങൾ നിശ്ശബ്ദത അവസാനിപ്പിക്കണമെന്ന് ഡൽഹിയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. യോഗത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും. ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി വിലയിരുത്തും. 

Iran's missile-drone attack The Prime Minister called a meeting of the Emergency Security Committee at night. 

പെൺകുട്ടികള്‍ പഠിക്കുന്ന സ്കൂളിന് നേരെയുള്ള ആക്രമണം; തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിദേശകാര്യമന്ത്രി #Iran

 


തെഹ്‌റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണത്തിന് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി വ്യക്തമാക്കി.

പട്ടാപകൽ നടന്ന ആക്രമണത്തിൽ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്. തകർന്ന സ്കൂളിൻ്റെ ചിത്രം എക്സിലൂടെ പങ്കുവെച്ചുകൊണ്ടാണ് അരാഗച്ചി ഇറാന്‍റെ നിലപാട് വ്യക്തമാക്കിയത്.

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാൻ്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് സംയുക്ത ആക്രമണമാണ് നടത്തുന്നത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലെ സർവ്വകലാശാല പരിസരത്തും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയുടെ വസതിക്ക് സമീപവും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഇറാൻ്റെ നീക്കങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ള 'മുൻകരുതൽ ആക്രമണമാണ്' തങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു.

എന്നാൽ, ജനവാസ കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണം മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വാർത്താ ഏജൻസിയായ ഇർനയാണ് മിനാബിലെ സ്കൂൾ ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.

Attack on girls' school; Iran's foreign minister says retaliation is certain 

എണ്ണവില കുതിച്ചുയരുന്നു #CRUDE_OIL_PRICE





ഇറാനെതിരെ അമേരിക്കയും ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇന്ധന വില കുതിച്ചുയര്‍ന്നു. ഏഷ്യന്‍ വിപണികളും തകർച്ച നേരിടുകയാണ്. ലോകത്തെ 20 ശതമാനം എണ്ണ ടാങ്കര്‍ നീക്കമുള്ള ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കം എണ്ണ വിലയക്ക് വാൻ തിരിച്ചടിയായി. ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാന്‍. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരല്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

എണ്ണവില രണ്ട് ശതമാനത്തിലധികം ഇപ്പോൾ ഉയർന്നുകഴിഞ്ഞു. ക‍ഴിഞ്ഞ അഞ്ച് മാസത്തെ ഉയര്‍ന്ന വിലയാണിത്. ജനുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഇറാന്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നുണ്ട്. ബാക്കിയുള്ളത് ആഭ്യന്തര ഉപഭോഗത്തിനായി മാറ്റിവെക്കുന്നു. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വ‍ഴിയാണ്.







ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് വിദ്യാർത്ഥികളുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി #Iran_Israel

 


ന്യൂഡൽഹി: ഇറാനിൽ നിന്ന് അർമേനിയയിലേക്ക് എത്തിച്ച 100-ലധികം വിദ്യാർത്ഥികളുമായി ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ ഡൽഹിയിലെത്തി. ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന്    വിദ്യാർത്ഥികളെ സുരക്ഷിതരായി അർമേനിയയിലേക്ക് മാറ്റിയിരുന്നു. 110 പേരെയാണ് ആദ്യ വിമാനത്തിൽ  രാജ്യത്തേക്ക് എത്തിച്ചത്. ദൗത്യത്തിന് 'ഓപ്പറേഷൻ സിന്ധു' എന്ന് പേരിട്ടു.

ഇസ്രായേൽ-ഇറാന്‍ ആക്രമണം വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യക്കാർക്ക് വേണമെങ്കിൽ രാജ്യം വിടാമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസ്ഹർ ഇക്കാര്യം അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടന്നുവരികയാണ്. നയതന്ത്രജ്ഞർക്കും വിദേശ പൗരന്മാർക്കും കരമാർഗ്ഗം രാജ്യം വിടാനുള്ള സൗകര്യം ഇസ്രായേൽ ഗതാഗത മന്ത്രാലയം ഒരുക്കിവരികയാണ്. ജോർദാൻ അതിർത്തിയിലെ അലൻബി പാലവും ഈജിപ്തുമായുള്ള എയ്‌ലാത്ത്-തബ അതിർത്തിയും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. രാജ്യം വിടേണ്ടവർക്ക് കടൽമാർഗ്ഗവും പോകാൻ കഴിയുമെന്ന് റൂവൻ അസർ അറിയിച്ചു.




ഇറാനില്‍ ഇസ്രായേൽ വ്യോമാക്രമണം;ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്... #Iran

 


ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ തുടങ്ങി. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രായേൽ സ്‌ഫോടനം നടത്തിയത്. ടെഹ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ആക്രമണം നടത്തിയത് ഇസ്രായേലാണെന്ന് ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് തങ്ങൾ തിരിച്ചടിക്കുകയാണെന്ന് ഇസ്രായേൽ പ്രതികരിച്ചു. തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ്റെ പ്രതികരണം എന്ത് തന്നെയായാലും നേരിടാൻ തയ്യാറാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം തങ്ങളുടെ ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ മിഡിൽ ഈസ്റ്റ് സന്ദർശിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സെവാട്ട് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0